പണ്ടുകാലം മുതലേയുള്ള സ്ത്രീകളുടെ പരാതിയാണ് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ തങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, തങ്ങളെ കേള്‍ക്കുന്നില്ല എന്നൊക്കെയുള്ളത്. ആണുങ്ങള്‍ക്ക് അവരുടേതായ ചില മനഃശാസ്ത്രം ഉണ്ട്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് പങ്കാളിയുടെ ചുമതലയാണ്. ഭര്‍ത്താക്കന്മാരോട് സംസാരിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കും. അതില്‍ ആദ്യത്തേത് നിങ്ങള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടെങ്കില്‍ അത് ആത്മവിശ്വാസത്തോടെ നേരിട്ട് സമാധാനത്തോടെ പറയുക എന്നതാണ്. ഒളിപ്പിച്ചു വയ്ക്കുന്നതും അത് മറ്റൊരു രീതിയില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതും ആണുങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല. ഇത്തരം സാഹചര്യത്തില്‍ നിങ്ങളുടെ ശരീരഭാഷയും ശ്രദ്ധിക്കണം. സംസാരിക്കുമ്പോള്‍ ദേഷ്യപ്പെടുന്ന തരത്തിലുള്ള ശബ്ദം ഉണ്ടാക്കരുത്. ഇത്തരത്തില്‍ ദേഷ്യപ്പെടുന്ന ശബ്ദമാണ് നിങ്ങളുടേതെന്ന് തോന്നിയാല്‍ നിങ്ങളോട് സംസാരിക്കാന്‍ ഭര്‍ത്താവ് താല്‍പര്യം പ്രകടിപ്പിക്കില്ല.
അതേസമയം സമാധാനത്തോടെ സംസാരിക്കുകയാണെങ്കില്‍ നിങ്ങളെ അതുകൊണ്ടുതന്നെ ബഹുമാനിക്കുകയും ചെയ്യും. നിങ്ങള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ ഭര്‍ത്താവിന്റെ അഭിപ്രായത്തിനും പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കണം. അയാള്‍ പറയുന്നതും നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവണം. നിങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. മറ്റൊന്ന് സംസാരിക്കാന്‍ തിരഞ്ഞെടുക്കുന്ന സമയം ശരിയായിരിക്കണം എന്നുള്ളതാണ്. പല സ്ത്രീകളും അസ്ഥാനത്താണ് സംസാരം ആരംഭിക്കുന്നത്. ഇതുതന്നെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് മാത്രം സംസാരത്തിന് തുടക്കം ഇടുകയാണ് വേണ്ടത്.