ഭക്ഷണത്തിനു മുന്‍പുള്ള ഷുഗര്‍ ലെവല്‍ എത്രയായിരിക്കണം?

രേണുക വേണു

ചൊവ്വ, 18 ജൂണ്‍ 2024 (09:47 IST)
ഇടയ്ക്കിടെ പ്രമേഹ പരിശോധന നടത്തുന്നത് ആരോഗ്യ സംരക്ഷണത്തിനു അത്യാവശ്യമാണ്. ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍ ഉപയോഗിച്ച് നമുക്ക് പ്രമേഹ പരിശോധന നടത്താവുന്നതാണ്. ഭക്ഷണത്തിനു മുന്‍പും ശേഷവും ഉള്ള പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. 
 
99 മില്ലി ഗ്രാമോ അതിനും കുറവോ ആയിരിക്കണം ഭക്ഷണത്തിനു മുന്‍പുള്ള ഗ്ലൂക്കോസ് ലെവല്‍. 100 മുതല്‍ 125 വരെയാണ് കാണിക്കുന്നതെങ്കില്‍ നിങ്ങള്‍ പ്രീ ഡയബറ്റിക് ആണ്. അതായത് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ പ്രമേഹ രോഗിയായേക്കാം. 126 മില്ലി ഗ്രാമോ അതിനേക്കാള്‍ കൂടുതലോ ആണ് ഗ്ലൂക്കോസ് ലെവല്‍ എങ്കില്‍ നിങ്ങള്‍ പ്രമേഹ രോഗിയാണ്. ഭക്ഷണ ശേഷം നോക്കുമ്പോള്‍ 139 മില്ലി ഗ്രാം വരെ നോര്‍മല്‍ ആണ്. 140 മുതല്‍ 199 വരെ പ്രീ ഡയബറ്റിക്. ഇരുന്നൂറോ അതില്‍ കൂടുതലോ ആണെങ്കില്‍ പ്രമേഹ രോഗിയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍