പ്രമേഹം വരാതിരിക്കാന്‍ നാല് മുട്ട കഴിച്ചാല്‍ മാത്രം മതി...!

ശനി, 16 മെയ് 2015 (13:32 IST)
ലോകത്ത് പ്രമേഹ രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടിവരികയാണെന്നാണ് കണക്കുകള്‍. ക്രമം തെറ്റിയുള്ള ജീവിതവും വ്യായാമ കുറവുമൊക്കെയാണ് ഈ ജീവിത ശൈലി രോഗത്തിലേക്കുള്ള വഴി. എന്നാല്‍ ഇതൊക്കെ മാറിയ ജീവിത സാഹചര്യത്തില്‍ നിയന്ത്രിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. അതിനാല്‍ പ്രമേഹം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ മരുന്നും മന്ത്രവുമായി കഴിയാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ പ്രമേഹം വരാതിരിക്കാന്‍ ഒരു കുറുക്കുവഴി ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.

വ്യായാമവും ആഹാര ക്രമീകരണവുമില്ലെങ്കിലും പ്രമേഹം വരാതിരിക്കാന്‍ നാല്‍ മുട്ട കഴിച്ചാല്‍ മാത്രം മതിയെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റേൺ ഫിൻലൻഡിലെ ഗവേഷകരാണ് കൗതുകമുണർത്തുന്ന ഈ കണ്ടെത്തൽ നടത്തിയത്. ആഴ്ചയിൽ നാലു മുട്ട കൂടി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത്  ടൈപ്പ് 2 വിഭാഗത്തിൽപ്പെട്ട പ്രമേഹം 40 ശതമാനം വരെ കുറയ്ക്കാനാവുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

മധ്യവയസ്കരായ 2,332 ആളുകളുടെ ആഹാരക്രമം പരിശോധനയ്ക്കു വിധേയമാക്കിയതാണ് ഈ കണ്ടെത്തലിലേക്ക് വഴിതുറന്നത്. ആഴ്ചയിൽ നാലു മുട്ട കഴിക്കുന്നവർക്ക് മറ്റുള്ളവരെക്കാൾ പ്രമേഹം വരാനുള്ള സാധ്യത 38 ശതമാനം കുറവാണത്രെ. എന്നാൽ നാലിൽ കൂടുതൽ മുട്ട കഴിക്കുന്നത് ഗുണകരമാകണമെന്നില്ലെന്നും ഗവേഷകർ പറയുന്നു.

വെബ്ദുനിയ വായിക്കുക