രാത്രി കിടക്കുന്നതിനു മുന്‍പ് പാല്‍ കുടിക്കാമോ?

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (16:10 IST)
ഏറെ പോഷക ഗുണങ്ങളുള്ള പാനീയമാണ് പാല്‍. പലരും രാത്രി കിടക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് പാല്‍ കുടിക്കും. എന്നാല്‍ രാത്രി പാല്‍ കുടിക്കരുത് എന്ന തരത്തില്‍ ചില പ്രചരണങ്ങളും നടക്കുന്നുണ്ട്. രാത്രി പാല്‍ കുടിക്കുന്നതു കൊണ്ട് ശരീരത്തിനു എന്തെങ്കിലും ദോഷങ്ങള്‍ സംഭവിക്കുമോ? നമുക്ക് ശാസ്ത്രീയമായി പരിശോധിക്കാം. 
 
രാത്രി കിടക്കുന്നതിനു മുന്‍പ് പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നത് ശരീരത്തിനു നല്ല വിശ്രമം നല്‍കുമെന്നാണ് പഠനം. പലതരം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ഒരു അമിനോ ആസിഡാണ് ട്രിപ്‌റ്റോഫാന്‍. സെറാടോണിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ ഉത്പാദനത്തില്‍ ട്രിപ്‌റ്റോഫാന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മെലാടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സെറാടോണില്‍ സഹായിക്കുന്നു. അതായത് പാലില്‍ നിന്ന് ആഗിരണം ചെയ്യുന്ന സെറാടോണില്‍ ശരീരത്തെ അതിവേഗം വിശ്രമത്തിലേക്ക് നയിക്കുകയും നല്ല ഉറക്കം സമ്മാനിക്കുകയും ചെയ്യുന്നു. 
 
രാത്രി കിടക്കുന്നതിനു മുന്‍പ് പാല്‍ കുടിക്കുന്നത് വിശപ്പ് ശമിപ്പിക്കാന്‍ കാരണമാകുന്നു. രാത്രി അത്താഴം കഴിച്ച് കിടന്നാലും ചിലര്‍ക്ക് ഉറക്കത്തിനിടയില്‍ വിശപ്പ് അനുഭവപ്പെട്ടേക്കാം. അത്തരക്കാര്‍ കിടക്കുന്നതിനു മുന്‍പ് പാല്‍ കുടിച്ചാല്‍ മതി. പാലില്‍ നന്നായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 
 
അതേസമയം പ്രമേഹം, കരള്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ രാത്രി പാല്‍ ശീലമാക്കാവൂ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article