പങ്കാളിയായി സുന്ദരികളെയും സുന്ദരന്മാരെയും ആണോ ആവശ്യം? എങ്കില്‍ പണിപാളും

തിങ്കള്‍, 20 മാര്‍ച്ച് 2017 (16:43 IST)
പ്രണയിക്കാനായാലും വിവാഹം കഴിക്കാ‍ന്‍ ആയാലും സൗന്ദര്യവും സ്വഭാവ ശുദ്ധിയും കുടുംബ മഹിമയും വേണം എന്നത് മിക്കവരുടെയും നിലപാട്. എന്നാല്‍ അധികം സൗന്ദര്യമുള്ളവര്‍ക്ക് സുദീര്‍ഘബന്ധം സാധ്യമാകില്ല. സൗന്ദര്യം സംബന്ധിച്ച ചില പരീക്ഷണങ്ങളും നീരീക്ഷണങ്ങളിലൂടെയാണ് ഇത് തെളിഞ്ഞത്. 
 
മറ്റുള്ളവര്‍ കാണുമ്പോള്‍ ആകര്‍ഷണീയ സൗന്ദര്യം ഉള്ളവര്‍ക്ക് ബന്ധം തകരാന്‍ സാധ്യത കൂടുതലാണെന്ന് പറയപ്പെടുന്നു. കാണാന്‍ കൊള്ളാവുന്നവര്‍ കൂടുതല്‍ കാണാന്‍ കൊള്ളാവുന്നവരെ തന്നെ തേടി പോകുമെന്നും പരീക്ഷണങ്ങള്‍ പറയുന്നു. അത് നിലവിലെ ബന്ധങ്ങളില്‍ പങ്കാളിയില്‍ തൃപ്തി തീരെയില്ലാ എന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും. ഏറ്റവും സുന്ദരന്മാരാണ് എന്നറിയപ്പെട്ടവരെല്ലാം വിവാഹമോചിതരും ഹൃസ്വകാല ദാമ്പത്യം നയിച്ചവരുമാണെന്ന് പരീക്ഷണങ്ങള്‍ വഴി കണ്ടെത്തിയിരിക്കുന്നു.
 
പരീക്ഷണം നടത്താന്‍ ഗവേഷകര്‍ ഐഎംഡിബി ഡോട്ട് കോമില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 20 നടീനടന്മാരുടെയും അതിശക്തരായ 100 സെലിബ്രിട്ടികളുടെയും ഡേറ്റയാണ് എടുത്തത്. പരീക്ഷണത്തിനായി കുറച്ച് യുവതികളോട്  ഇവരിലെ ആകര്‍ഷണീയത വിലയിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. മുഖസൗന്ദര്യം ഏറ്റവും കൂടുതലുള്ളതായി യുവതികള്‍ വിലയിരുത്തിയത് നടീനടന്മാരെയായിരുന്നു. എന്നാല്‍ അവര്‍ തിരഞ്ഞെടുത്തവരെല്ലാം വിവാഹജീവിതം ഹൃസ്വമായിരുന്നു എന്നു വ്യക്തമായിരുന്നു.
 
സുന്ദരീ സുന്ദരന്‍മാരെയാണ് നമ്മള്‍ ഇഷ്ട്പ്പെടുന്നതെങ്കിലും അത്ര സുന്ദരീ, സുന്ദരന്‍ അല്ലാതവരുടെ ജീവിതമാണ് ഹൃസ്വകാല ദാമ്പത്യം നയിക്കുന്നത് എന്ന് പല  ഗവേഷകരും അഭിപ്രായപ്പെടുന്നു.  
 

വെബ്ദുനിയ വായിക്കുക