പുറംവേദന അല്ലെങ്കിൽ നടുവേദന മിക്കവരിലും ഉണ്ടാകുന്ന പ്രശ്നമാണ്. ഓഫീസിലേയും വീട്ടിലെയും ജോലിയുടെ ബാക്കിപത്രമാണ് ഈ നടുവേദന. പണ്ട് വാർധക്യത്തിൽ എത്തുമ്പോൾ കാണുന്ന രോഗം ഇന്ന് ചെറുപ്പത്തിലേ കൂട്ടിന് വരുന്നു. മണിക്കൂറുകളോളം ജോലി ചെയ്യുന്നതാണ് ഇതിന്റെ കാരണമെന്ന് പഠനങ്ങൾ പറയുന്നു. നടുവുവേദന ഏറ്റവുമധികം കണ്ടുവരുന്നത് സ്ത്രീകളിലാണ്. കുറഞ്ഞത് 41 ശതമാനം സ്ത്രീകളിലെങ്കിലും നടുവുവേദനയുണ്ടെന്നാണ് കണക്ക്. നടുവുവേദനയുള്ള എണ്പതു ശതമാനം സ്ത്രീകളിലും ഒരു വര്‍ഷമായി തുടരുന്ന കഴുത്തുവേദനയുടെ ബാക്കിയായാണ് നടുവുവേദന ആരംഭിക്കുന്നത്.
നടുവേദനയുടെ കാരണം:
1. കസേരയില്‍ ഒരേ ഇരിപ്പ് ഇരിക്കുന്നത് ഒഴിവാക്കുക. ഒരേ രീതിയില്‍ മണിക്കൂറുകളോളം ഇരിക്കുന്നതു കൊണ്ടാണ് പുറം വേദന ഉണ്ടാകുന്നത്. കുനിഞ്ഞ് ഇരിക്കാതിരിക്കുക, നിവര്‍ന്ന് ഇരിക്കണം.
2. കിടപ്പ് രീതി ശരിയല്ലാതായി മാറുമ്പോള്‍, വ്യായാമം ഇല്ലാതാകുമ്പോള്‍, സ്ട്രെസ്സ് കൂടുമ്പോള്‍, ടെന്‍ഷന്‍ കൂടുമ്പോള്‍ പുറം വേദന ഉണ്ടാകുന്നു.
3. ശരീരത്തിന് കൂടുതല്‍ ഭാരം കൊടുക്കാതിരിക്കുക. സമ്മര്‍ദ്ദം കൂടുമ്പോഴാണ് ഇത്തരം പുറം വേദനകളും നടുവേദനയും ഉണ്ടാകുന്നത്.
4. വളരെനേരം കുനിഞ്ഞ് നിൽക്കുന്നതും ഒരുപാട് ഭാരമുള്ള വസ്തുക്കൾ എടുക്കുന്നതും നടുവേദനയ്ക്ക് കാരണമാകുന്നു.