മഴക്കാലത്ത് പല്ലികളുടെയും പാറ്റകളുടെയും ശല്യം രൂക്ഷമാണോ? അവയെ അകറ്റാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 2 ജൂലൈ 2025 (20:05 IST)
മഴക്കാലമായതുകൊണ്ട് പ്രാണികള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങും. പ്രാണികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണ്ട് പല്ലികളും വരാന്‍ തുടങ്ങും. ഇതിനുപുറമെ, വീടുകളില്‍ പാറ്റകളുടെ എണ്ണവും വര്‍ധിക്കും. മുറികള്‍ മുതല്‍ അടുക്കളകള്‍ വരെ, അവ ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഭക്ഷണ സാധനങ്ങളില്‍ അവ വീഴുമോ എന്ന ഭയവുമുണ്ടാകാറുണ്ട്. നിങ്ങള്‍ അവയാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ ഇതാ.
 
കുരുമുളകും പുകയിലയും വെള്ളത്തില്‍ കലര്‍ത്തി ഒരു സ്‌പ്രേ ഉണ്ടാക്കുക. പല്ലികളുടെ ശല്യമുള്ള വീടിന്റെ ഭാഗത്ത് ഇത് തളിക്കുക. പല്ലികള്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് ഓടിപ്പോകും. അതുപോലെ പല്ലികളെ തുരത്താന്‍ മുട്ടത്തോടുകള്‍ ഫലപ്രദമാണ്. പല്ലി ശല്യമുളള ഇടങ്ങളില്‍ വേവിച്ച മുട്ടത്തോടുകള്‍ വയ്ക്കുക. പല്ലി ശല്യം കുറയുന്നത് നിങ്ങള്‍ക്ക് കാണാനാകും. പല്ലികളെ തുരത്താന്‍ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാം. ഉള്ളിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കി പല്ലി ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ ഇടുക. അവ ഓടിപ്പോകും.
 
ബേക്കിംഗ് സോഡയും പഞ്ചസാരയും ചേര്‍ത്ത് ഒരു ലായനി തയ്യാറാക്കുക. ഒരു സ്‌പ്രേ കുപ്പിയില്‍ നിറച്ച് പാറ്റകള്‍ ഉള്ള സ്ഥലങ്ങളില്‍ തളിക്കുക. പാറ്റകള്‍ ഓടിപ്പോകും. കുരുമുളകിന്റെയും ഗ്രാമ്പൂവിന്റെയും മണം പാറ്റകള്‍ക്ക് ഇഷ്ടമല്ല. കുരുമുളകും ഗ്രാമ്പൂ പൊടിയും വെള്ളത്തില്‍ കലര്‍ത്തി പാറ്റകള്‍ ഉള്ള സ്ഥലങ്ങളില്‍ തളിക്കുക. കൂടാതെ  വഴനയിലകള്‍ ഉപയോഗിച്ചും പാറ്റകളെ തുരത്താം. വഴനയിലകള്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക, പാറ്റകള്‍ ഉള്ള സ്ഥലങ്ങളില്‍ തളിക്കുക. പാറ്റ ശല്യം കുറയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍