ആഹാരം കഴിക്കുക എന്ന പ്രക്രിയ അലസതയോടെ ചെയ്യാനുള്ളതല്ല. ഭക്ഷണകാര്യത്തില്‍ വളരെയേറെ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ അനവധിയാണ്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ നിരവധി വസ്തുക്കള്‍ ഉണ്ട്. അതുപോലെ തന്നെയാണ് വയറു നിറയെ ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ചെയ്യാന്‍ പാടിലാത്ത ചില കാര്യങ്ങളും.
1. വര്‍ക്കൌട്ട് ചെയ്യുന്നത്
ഭക്ഷണം കഴിച്ച് കഴിഞ്ഞയുടന്‍ ഒരിക്കലും വര്‍ക്കൌട്ട് ചെയ്യരുത്. വ്യായാമ മുറകള്‍ ഒന്നും തന്നെ ചെയ്യാന്‍ പാടില്ല. അതിനി വയറ് നിറഞ്ഞിട്ടില്ലെങ്കില്‍ കൂടി. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല വയറ്റില്‍ അസ്വസ്ഥതകളും ഉണ്ടാക്കുന്നു.
3. പഴങ്ങള്‍ കഴിക്കുന്നത്
പഴങ്ങള്‍ കഴിയ്ക്കുന്നത് ഭക്ഷണശേഷം പഴങ്ങള്‍ കഴിയ്ക്കുന്നതും പലരും ശീലമാക്കിയിട്ടുള്ള ഒന്നാണ്. എന്നാല്‍ ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്നെയോ ഭക്ഷണം കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞോ പഴങ്ങള്‍ കഴിക്കാവുന്നതാണ്.