വളം കടിയെ സൂക്ഷിക്കുക; മഴക്കാലത്ത് ഇക്കാര്യങ്ങള്‍ ചെയ്യണം

രേണുക വേണു
വെള്ളി, 5 ജൂലൈ 2024 (11:34 IST)
വളം കടി പ്രതിരോധം

സര്‍വ സാധാരണമായി കണ്ടുവരുന്ന ഒരു ചര്‍മ പ്രശ്നമാണ് വളം കടി അഥവാ ടീനിയ പീഡ്സ്. ഡെര്‍മാറ്റോഫൈറ്റ് ഇനത്തില്‍പ്പെട്ട ചര്‍മ പ്രശ്നത്തിന് അത്ലറ്റ്സ് ഫൂട്ട് എന്നും പേരുണ്ട്. കായിക താരങ്ങലേളും കളിക്കാരെയും സാധാരണയായി ബാധിക്കുന്ന രോഗമായതിനാലാണ് വളം കടിക്ക് ഇങ്ങനെയൊരു പേരും. കായിക താരങ്ങള്‍ക്ക് മാത്രമല്ല ആര്‍ക്ക് വേണമെങ്കിലും ഈ ചര്‍മ പ്രശ്നം വരാം. 
 
കാലുകളില്‍ പല വഴികളാല്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ മഴക്കാലങ്ങളില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നു. അണുബാധയുണ്ടായാല്‍ കാല്‍വിരലുകള്‍ക്ക് ഇടയില്‍ കുമിളകളുണ്ടാകുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. രോഗം ഏറെനാള്‍ നീണ്ടുനിന്നാല്‍ കാല്‍വെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിച്ചേക്കാം. 
 
മഴക്കാലത്ത് ചെളിവെള്ളത്തില്‍ നടക്കുന്നത് വളംകടിക്ക് കാരണമാകും. നനഞ്ഞ സോക്സും ഇറുകിയ ഷൂസും ധരിക്കുന്നത് ഫംഗല്‍ ഇന്‍ഫെക്ഷനിലേക്ക് നയിക്കും. പൊതു കുളിമുറികള്‍, നീന്തല്‍ക്കുളം എന്നിവയുടെ പരിസരത്ത് നഗ്‌നപാദരായി സഞ്ചരിക്കുന്നത് ഒഴിവാക്കണം. ഒരാള്‍ ഉപയോഗിച്ച പാദരക്ഷകള്‍ മാറി ഉപയോഗിക്കരുത്. വളംകടി ഉണ്ടായാല്‍ വിരലുകള്‍ക്കിടയില്‍ ഉള്ള സ്ഥലം അഴുകിയതു പോലെ കാണപ്പെടുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. 
 
കാല്‍പാദങ്ങള്‍ എല്ലാ ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. വിരലുകള്‍ക്കിടയിലുള്ള സ്ഥലം ജലാംശമില്ലാതെ സൂക്ഷിക്കണം. എല്ലാ ദിവസവും കഴുകി ഉണങ്ങിയ സോക്സ് മാത്രം ഉപയോഗിക്കുക. വായു സഞ്ചാരമില്ലാത്ത ഇറുകിയ ഷൂസ് ധരിക്കരുത്. ശുചിമുറികളില്‍ പാദരക്ഷ നിര്‍ബന്ധമായും ഉപയോഗിക്കുക. വിയര്‍ത്ത് നനഞ്ഞതായി തോന്നിയാല്‍ അനുഭവപ്പെട്ടാല്‍ സോക്സുകള്‍ മാറ്റുക.  
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article