ലൈംഗിക ബന്ധത്തില്‍ രതിപൂര്‍വ്വ ലീലകള്‍ക്ക് വലിയ പ്രാധാന്യമൊന്നുമില്ല

ഞായര്‍, 13 ഒക്‌ടോബര്‍ 2013 (12:11 IST)
PRO
ലൈംഗിക ബന്ധത്തില്‍ രതിപൂര്‍വ്വ ലീലകള്‍ക്ക് പ്രമുഖ സ്ഥാനമാണ് ഈ വിഷയത്തിലെ വിദഗ്ദ്ധര്‍ കല്‍പ്പിക്കുന്നത്. എന്നാല്‍, അടുത്തിടെ നടന്ന പഠന പ്രകാരം ലൈംഗിക ബന്ധത്തിന് മുന്‍പ് നടക്കുന്ന ഇത്തരം കുസൃതിത്തരങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നുമില്ലെന്നാണ് കണ്ടെത്തിയത്.

രതിമൂര്‍ച്ച ഉണ്ടാവുന്നതിന് രതിപൂര്‍വ്വ ലീലകള്‍ക്ക് ഒരു സ്ഥാനവും ഇല്ലെന്ന് പഠനം പറയുന്നു. സാധാണഗതിയില്‍ സ്ത്രീയും പുരുഷനും ഇഴുകിച്ചേര്‍ന്നുള്ള ലൈംഗിക ബന്ധം ശരാശരി 16.2 മിനിട്ടാണ് നീണ്ട് നില്‍ക്കുക. ലൈംഗിക വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ ഡോക്ടര്‍മാരും മറ്റും രതിപൂര്‍വ്വ ലീലകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത് ഇക്കാര്യത്തിലുള്ള അറിവില്ലായ്മയെയാണ് ചൂണ്ടിക്കാട്ടുന്നത് എന്നും പഠനം പറയുന്നു.

PRO
ലിംഗ-യോനി ബന്ധത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ലിംഗ-യോനി ബന്ധത്തിന്‍റെ സമയദൈര്‍ഘ്യവും ഗുണനിലവാരവുമാണ് പ്രാധാന്യം അര്‍ഹിക്കുന്നത്- വെസ്റ്റ് ഓഫ് സ്കോട്‌ലന്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്റ്റുവര്‍ട്ട് ബ്രോഡി, പ്രേഗ് സര്‍വകലാ‍ശാലയിലെ പീറ്റര്‍ വിസ് എന്നിവരെ ഉദ്ധരിച്ച് ‘ദി ടെലഗ്രാഫ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

പഠനത്തിന്‍റെ ഭാഗമായി 2360 ചെക് സ്ത്രീകളെയാണ് നിരീക്ഷിച്ചത്. വിവിധ പ്രായത്തിലുളള ഈ സ്ത്രീകളുടെ ലൈംഗിക ജീവിതത്തെ കുറിച്ച് വിശദമായി ഗവേഷകര്‍ മനസിലാക്കുകയുണ്ടായി. രതിപൂര്‍വ ലീലകളുടെയും ലിംഗ-യോനി ബന്ധത്തിന്‍റെയും സമയദൈര്‍ഘ്യവും സ്ത്രീകള്‍ വെളിപ്പെടുത്തുകയുണ്ടായി.

PRO
രതിപൂര്‍വ ലീലകള്‍ ശരാശരി 15.4 മിനിട്ടും ലിംഗ‌-യോനി ബന്ധം 16.2 മിനിട്ടും നീണ്ട് നില്‍ക്കുമെന്നാണ് സ്ത്രീകള്‍ വെളിപ്പെടുത്തിയത്. രതിമൂര്‍ച്ചയുടെ തീവ്രതയും ലിംഗ‌-യോനി ബന്ധവുമൊക്കെ കണക്കിലെടുത്ത ശേഷമാണ് രതിമൂര്‍ച്ചയും രതിപൂര്‍വ്വലീലകളും തമ്മില്‍ ബന്ധമില്ലെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. ലിംഗ-യോനി ബന്ധം നിണ്ട് നില്‍ക്കുന്ന സമയത്തിന് അനുസൃതമായിരിക്കും രതിമുര്‍ച്ചയുടെ ഉയര്‍ച്ച താഴ്ചകള്‍ എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ലൈംഗിക ബന്ധത്തില്‍ പ്രമുഖ സ്ഥാനം ലിംഗ‌-യോനി ബന്ധത്തിനാണ്. ലൈംഗിക വിഷയത്തില്‍ ഉപദേശം നല്‍കുന്നവരും മറ്റും പുതിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ മാറി ചിന്തിക്കുമെന്ന് കരുതുന്നതായി ബ്രോഡി പറഞ്ഞു.

വെബ്ദുനിയ വായിക്കുക