ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ആളുകള്‍ ചുരുക്കമാണ്. കാലദേശഭേദമില്ലാതെ ആശയ വിനിമയം നടത്താന്‍ മൊബൈല്‍ ഒരു അനുഗ്രഹം തന്നെയാണ്. എന്നാല്‍, “അധികമായാല്‍ മൊബൈല്‍ ഉപയോഗവും രോഗമാകാം” എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ജാറുകള്‍ തുറക്കാനോ എഴുതാനോ പോലും സാധ്യമാവാതെ കൈമുട്ടില്‍ വേദനയുമായി എത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ എല്‍ബോ ബാധിച്ചിട്ടുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത്തരം അവസ്ഥയില്‍ നിന്ന് രക്ഷനേടാനായി, ദീര്‍ഘനേരം മൊബൈല്‍ ഉപയോഗിക്കേണ്ടി വരുന്ന അവസരത്തില്‍ കൈകള്‍ മാറി മാറി ഉപയോഗിക്കുന്നതാണ് ഏക പ്രതിവിധിയെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.