മെലിഞ്ഞുണങ്ങിയ മോഡലുകള്‍ക്ക് വിലക്ക്!

ചൊവ്വ, 20 മാര്‍ച്ച് 2012 (18:03 IST)
PRO
PRO
മെലിഞ്ഞുണങ്ങിയ മോഡലുകള്‍ക്ക് ഇനി ഇസ്രായേലില്‍ രക്ഷയില്ല. സ്ത്രീകളിലെ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വളരെ കുറവ് ശരീരഭാരമുള്ള മോഡലുകള്‍ക്ക് പരസ്യങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്താനാണ് തീരുമാനം. പകരം ആരോഗ്യമുള്ള മോഡലുകളെയാകും പരസ്യങ്ങളില്‍ ഉപയോഗപ്പെടുത്തുക.

ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ഫാഷന്‍ വ്യവസായത്തേയും പരസ്യ മേഖലയെയും അങ്കലാപ്പിലാക്കുന്ന നിയമം പാസാക്കുന്നത്. രാജ്യത്തെ 14നും 18നും ഇടയില്‍ പ്രായമുള്ള രണ്ട് ശതമാനം പെണ്‍കുട്ടികളും അമിതമായ ഭക്ഷണ നിയന്ത്രണം പാലിക്കുന്നവരാണ്. മോഡലുകളെ മാതൃകയാക്കിയാണ് ഇവര്‍ ഇതിന് മുതിരുന്നത്. എന്നാല്‍ പരസ്യത്തില്‍ കാണുന്നതല്ല സത്യമെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

തടികൂടുമെന്ന അമിതഭയം മൂലം ഭക്ഷണം ഉപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് മെലിയല്‍ രോഗം പിടിപെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. വിഷാദരോഗവും പോഷകാഹാരക്കുറവും മൂലമുള്ള കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഇവര്‍ വിധേയരാകുന്നു. അനോറെക്‌സിയ പോലെയുള്ള രോഗങ്ങള്‍ പിടിപെട്ട് ചെറുപ്രായത്തില്‍ തന്നെ മരണം വരെ സംഭവിക്കാറുമുണ്ട്.

English Summary: A new Israeli law is trying to fight the spread of eating disorders by banning underweight models from local advertising and requiring publications to disclose when they use altered images to make women and men appear thinner.

വെബ്ദുനിയ വായിക്കുക