മാറിടത്തിനു വലിപ്പമില്ലെങ്കിലും വിഷമിക്കേണ്ട; പയറുണ്ടല്ലോ

ശനി, 28 സെപ്‌റ്റംബര്‍ 2013 (17:00 IST)
PRO
മാറിടം ആകര്‍ഷണീയമല്ലെന്നും മാറിടത്തിന് വളര്‍ച്ചയില്ലെന്നും പരിതപിക്കുന്ന സ്ത്രീകള്‍ ഒരുപാടുണ്ട്. മാറിട സൌന്ദര്യം ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? തീ ചെറിയ മാറിടമാണ് ചിലരെ ഏറെ ദുഃഖിപ്പിക്കുന്ന കാര്യം.

ഇതിനൊക്കെ പരിഹാരമുണ്ടെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. മാറിടവലിപ്പം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറിയോ സിലിക്കണ്‍ ഇം‌പ്ലാന്‍റേഷനോ നടത്തേണ്ട. ഭക്ഷണരീതി ഒന്നു ക്രമീകരിച്ചാല്‍ മാത്രം മതി.

പയര്‍ വര്‍ഗങ്ങള്‍ ധാരാളം കഴിക്കുകയാണ് മാറിടം വളരാന്‍ ഏറ്റവും സുപ്രധാനമാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വന്‍ പയര്‍, ചെറുപയര്‍, പച്ചപ്പയര്‍, ബീന്‍സ് തുടങ്ങിയവയെല്ലാം സ്തനവളര്‍ച്ചയ്ക്ക് സഹായകമാണ്. പയര്‍ വര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉത്പാദനത്തിനും സഹായിക്കുന്നു.

ബാര്‍ലി, പാല്‍, തൈര്, ഓട്‌സ്, ആപ്പിള്‍, ബദാം, ചോളം, ചെമ്മീന്‍ എന്നിവ കഴിക്കുന്നതും മാറിടവളര്‍ച്ചയ്ക്ക് സഹായകമാകും. കൂടാതെ നിലക്കടല വര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാറിട കാന്‍സര്‍ വരാനുള്ള സാധ്യതയും കുറവാണത്രെ. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിസ്സിന്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക