ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്ന് തോന്നുമ്പോള്‍ ഒടുവില്‍ ഭൂരിഭാഗം പേരും കണ്ടെത്തുന്ന മാര്‍ഗമായിരിക്കും ആത്മഹത്യ. ജീവിതം അവസാനിപ്പിക്കുക എന്ന കുറുക്കുവഴിയെ കുറിച്ച് ജീവിതത്തില്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഓരോ നാല്പത് സെക്കന്റിനിടയിലും ലോകത്തില്‍ ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ജീവിത സാഹചര്യത്തിനും സാമ്പത്തിക ബുദ്ധിമുട്ടിനും രോഗത്തിനും പുറമെ വിഷാദരോഗം, ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയും വ്യക്തികളെ ആത്മഹത്യാ പ്രവണതയിലേക്ക് കൊണ്ടെത്തിക്കാറുണ്ട്.
ആത്മഹത്യാ പ്രവണത എങ്ങനെ പ്രതിരോധിക്കാം?
നിങ്ങള്‍ക്ക് അറിയാവുന്നവരില്‍ ആര്‍ക്കെങ്കിലും ആത്മഹത്യാ പ്രവണത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നിങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുക, തുറന്നു സംസാരിക്കുക. അദ്ദേഹത്തിന് അടിയന്തിരമായി വിദഗ്ദ്ധ സഹായം നല്‍കാന്‍ ഉള്ള നടപടി എടുക്കുക.