പലപ്പോഴും സ്ത്രീകള്‍ പരാതിപ്പെടുന്ന കാര്യമാണ് പുരുഷന്മാരുടെ നോട്ടം ശരിയല്ല എന്നത്. ഇക്കാര്യത്തിന് ഇപ്പോഴിതാ ശാസ്ത്രീയമായ തെളിവും ലഭിച്ചിരിക്കുന്നു. മിക്ക പുരുഷന്മാരും സ്ത്രീകളുടെ മാറിടത്തിലാണ് ആദ്യ നോട്ടമെറിയുന്നതെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു!
ന്യൂസിലാന്‍ഡിലെ വെല്ലിംഗ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഈ പഠനത്തെ കുറിച്ച് ‘ഡെയ്ലി മെയില്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പുരുഷന്മാര് ആദ്യം നോക്കുന്നതും ഏറ്റവു കൂടുതല്‍ സമയം നോട്ടമുറപ്പിക്കുന്നതും സ്ത്രീകളുടെ മാറിടത്തിലാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.
പുരുഷന്മാരുടെ അനാവശ്യ നോട്ടത്തിനു കാരണം തേടിയാല്‍ അത് പരിണാമ സിദ്ധാന്തത്തില്‍ കൊണ്ടെത്തിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഈ നോട്ടം പുരുഷന്മാര്ക്ക് സൌന്ദര്യാനുഭൂതി നല്‍കുന്നുവെന്നും അതിന് മാറിടത്തിന്റെ വലിപ്പവുമായി ബന്ധമൊന്നും ഉണ്ടായിരിക്കില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
മാറിടം കഴിഞ്ഞാല്‍ പിന്നെ അരക്കെട്ടിലും കൈകളിലും കാലുകളിലും പാദങ്ങളിലുമാണ് പുരുഷന്മാരുടെ നോട്ടം ചെന്നെത്തുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.