നിങ്ങള്‍ തിരഞ്ഞെടുത്ത പുരുഷന് ഈ സ്വഭാവമാണോ? എന്നാല്‍ രക്ഷപ്പെട്ടു !

ചൊവ്വ, 23 മെയ് 2017 (14:36 IST)
വിവാഹം കഴിക്കാ‍ന്‍ ആയാലും പ്രണയിക്കാനായാലും പുരുഷന്മാര്‍ക്ക് സൗന്ദര്യം ഉണ്ടോ എന്നാണ് പെണ്‍കുട്ടികള്‍ ആദ്യം നോക്കുന്നത്. എന്നാല്‍ സൗന്ദര്യത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നവര്‍ ഒരു കാര്യം അറിഞ്ഞോളൂ. അധികം സൗന്ദര്യമുള്ളവര്‍ക്ക് സുദീര്‍ഘബന്ധം സാധ്യമാകില്ല എന്ന് പറയപ്പെടുന്നു. സൗന്ദര്യം സംബന്ധിച്ച ചില പരീക്ഷണങ്ങളും നീരീക്ഷണങ്ങളിലൂടെയാണ് ഇത് തെളിഞ്ഞത്. 
 
വിവാഹം കഴിക്കുന്നതിന് മുന്‍‌പ് നിങ്ങളുടെ പങ്കാളിയെ അടുത്തറിയുന്നത് വിജയകരമായ ഒരു ദാമ്പത്യത്തിന്റെ അടിത്തറയാണ്. പങ്കാളിയുടെ സ്വഭാവം, ശാരീരികവും മാനസികവുമായ ആരോഗ്യം, രോഗങ്ങള്‍, പ്രണയബന്ധങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ദാമ്പത്യബന്ധം നീണ്ടുനില്‍ക്കുന്നതിന് സഹായിക്കും.
 
 ജീവിതം മുഴുവന്‍ പണം സമ്പാദിയ്ക്കാന്‍ ഓടാതെ തനിക്കൊപ്പം സമയം ചെലവഴിയ്ക്കാന്‍ ഒരാള്‍ എന്ന ചിന്തയുള്ളയാളാകണം. സുഖവും സൗകര്യളുമെല്ലാം സ്ത്രീയാഗ്രഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് പുരുഷന്മാര്‍ താരതമ്യേന സാമ്പത്തികം കുറഞ്ഞ സ്ത്രീയെ വിവാഹം ചെയ്യുന്നത് ഉചിതമാണ്. കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്ന ആളാകണം നിങ്ങളുടെ പുരുഷന്.
 
മാതാപിതാക്കളോട്‌ സ്‌നേഹവും അനുസരണയും വിധേയത്വവും കാണിക്കുന്ന ആളാകണം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പുരുഷന്മാര്‍. അവരെ നല്ല രീതിയില്‍ സംരക്ഷിയ്‌ക്കണം. കുടാതെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെയ്ക്കുന്ന ആളാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്ക് നല്ലൊരു ഭര്‍ത്താവാകാന്‍ കഴിയും.
 
ദമ്പതിമാര്‍ തമ്മില്‍ വഴക്കിടുമ്പോള്‍ പലരും സുഹൃത്തുക്കളെ കൂടുതലായി ആശ്രയിക്കുന്നു. സുഹൃത്തുക്കളോട് ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ മുന്നില്‍ വെച്ച് തന്നെ സംസാരിക്കുക. തങ്ങളുടെ സുഹൃത്തിനെ പങ്കാളിയുമായി താരതമ്യം ചെയ്യുന്നതും പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യാത ഒരാളെ തിരഞ്ഞെടുക്കണം.

വെബ്ദുനിയ വായിക്കുക