തോറ്റുപിന്‍‌മാറാനല്ല, പോരാടി ജയിക്കാനാണ് ജീവിതം!

വ്യാഴം, 16 മാര്‍ച്ച് 2017 (22:03 IST)
നിരന്തര പരിശ്രമം. ജീവിതവിജയത്തിന് ഏറ്റവും അത്യാവശ്യമായ ഗുണം അതാണ്. പലവിധ തിരിച്ചടികള്‍ നമ്മുടെ മുന്നോട്ടുള്ള യാത്രയില്‍ നേരിടേണ്ടിവരും. അതിനെയൊക്കെ മറികടക്കാനുള്ള മന്ത്രമാണ് നിരന്തര പരിശ്രമം.
 
പരാജയങ്ങള്‍ക്കൊടുവില്‍ വിജയത്തിന്‍റെ ഒരു മറുകരയുണ്ടെന്ന് ശക്തമായി വിശ്വസിക്കുകയാണ് നിരന്തര പരിശ്രമത്തിന്‍റെ അടിസ്ഥാനം. അങ്ങനെ പരിശ്രമം തുടരുന്നതിന് മുന്നില്‍ പ്രതിബന്ധങ്ങളെല്ലാം താനെ മാറുന്നു. 
 
പിന്നീട് വിജയത്തിന്‍റെ കാലമാണ്. ജീവിതത്തില്‍ വിജയിച്ച ആരുടെ ജീവിതം വേണമെങ്കിലും പരിശോധിക്കാം. അതില്‍ അവസാനിക്കാത്ത പരിശ്രമത്തിന്‍റെ ഒരു കഥ തെളിഞ്ഞുതെളിഞ്ഞുവരും.

വെബ്ദുനിയ വായിക്കുക