അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഏറ്റവും പ്രധാനമായി വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. മൂന്ന് നേരവും അമിതമായി അന്നജം അകത്തേക്ക് വിടുന്ന ശീലമാണ് പൊതുവെ മലയാളികള്‍ക്കുള്ളത്. അതുകൊണ്ട് തന്നെയാണ് പൊണ്ണത്തടിയും കുടവയറും സാധാരണയായി മലയാളികളില്‍ കാണുന്നത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളില്‍ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റും പഞ്ചസാരയും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ പരമാവധി രാത്രി ഒഴിവാക്കണം.
ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയര്‍ കുറയാനും ഭാരം കുറയ്ക്കാനും സഹായിക്കും. അരിയാഹാരത്തില്‍ ഫൈബര്‍, ഫാറ്റ്, കലോറി എന്നിവ കൂടുതലാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയ നട്സുകള്‍ രാത്രി കഴിക്കുന്നത് നല്ലതാണ്.