കുഞ്ഞുങ്ങള്‍ക്കുള്ള പൌഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍
ചൊവ്വ, 30 ഏപ്രില്‍ 2013 (10:13 IST)
PRO
PRO
കുഞ്ഞുങ്ങളില്‍ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രമുഖ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പ്രതികൂട്ടില്‍. അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ കമ്പനിയുടെ മുലുന്ദിലുള്ള പ്ലാന്റിലെ ഉത്പാദനം ജൂണ്‍ 24 മുതല്‍ നിര്‍ത്തിവെയ്ക്കാന്‍ മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് (എഫ്ഡിഎ) ഉത്തരവിട്ടു. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി ടാല്‍ക്കം പൌഡറില്‍ ആണ് ക്യാന്‍സറിലേക്ക് നയിക്കുന്ന രാസവസ്തുക്കള്‍ ഉള്ളതായി കണ്ടെത്തിയത്.
ക്യാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്‌സൈഡ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 2007ല്‍ നിര്‍മ്മിച്ച് 2010 വരെ വിപണിയില്‍ ഉണ്ടായിരുന്ന 15 ബാച്ചുകളിലെ ടാല്‍ക്കം പൌഡറുകളില്‍ ആണ് മാരകരാസവസ്തുക്കള്‍ കണ്ടെത്തിയത്.
ഇതേ കമ്പനി നിര്‍മ്മിക്കുന്ന ബേബി ഷാമ്പൂവില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു പഠനം കണ്ടെത്തിയിരുന്നു. എന്നാല്‍ കമ്പനി ഈ വാദം തള്ളിക്കളയുകയായിരുന്നു.