എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും ഉപേക്ഷിക്കാന്‍ മടിയാണോ ? അറിഞ്ഞോളൂ... എട്ടിന്റെ പണി കിട്ടും !

വ്യാഴം, 20 ജൂലൈ 2017 (12:33 IST)
ഹൈഹീല്‍ ചെരുപ്പുകള്‍ ധരിച്ചുകൊണ്ട് സുന്ദരിമാര്‍ നടന്നു പോകുന്നതുകാണാന്‍ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. എന്നാല്‍, ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം ഇതു ധരിക്കുന്ന മോഡേണ്‍ സ്ത്രീകള്‍ എന്നവകാശപ്പെടുന്നവര്‍ക്കെല്ലാം ഒരു പരിധിവരെ അറിയാമെങ്കിലും ഉപേക്ഷിക്കാനൊരു മടിയാണ് ഏവര്‍ക്കുമുള്ളതെന്നതാണ് വസ്തുത. 
 
ഹൈഹീല്‍ ചെരുപ്പുമിട്ട് തെന്നി തെന്നി നടക്കാന്‍ ഏതൊരു തരുണീമണിയ്ക്കും ഇഷ്ടമുണ്ടാവും. അന്നനടയോടുള്ള ഈ പ്രണയമാണ് ഇവരെയെല്ലാം ഹൈഹീലിലേക്കെത്തിക്കുന്നത്. വിരലുകള്‍ ഞെരിഞ്ഞമരുന്നതോ നടുവേദനയോ ഒന്നും തന്നെ ഇവര്‍ക്ക് ഒരു പ്രശ്‌നമല്ല. എത്രവയ്യാത്ത അവസ്ഥയിലാണെങ്കിലും എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന മട്ടിലായിരിക്കും ഇവരുടെ നടത്തം. പക്ഷേ ഈ ഫാഷന്‍ ഭ്രമം വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക.
 
ഹൈഹീല്‍ ചെരുപ്പുകള്‍ സ്ഥിരമായി ഉപയോഗിച്ചതിന്റെ ഫലമായി ഒരുപാടുപേര്‍ക്കാണ് വൈദ്യസഹായം തേടേണ്ടിവന്നിട്ടുള്ളത്. പലര്‍ക്കും നടുവുളുക്കും കാല്‍കഴ ഉളുക്കുമെല്ലാമാണ് ഉണ്ടാകുന്നത്‍. ഇത്തരം ചെരുപ്പുകളില്‍ നിന്നുവീണ് മുന്‍നിരയിലെ പല്ലുകളഞ്ഞവരുടെ എണ്ണവും കുറവല്ല. ഹൈഹീലുപയോഗിക്കുന്ന 60% പേര്‍ക്കും കാലില്‍ വേദയുണ്ടാകുമെന്നും ചില പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക