ഉറങ്ങാനായി ബ്രിട്ടന്‍ ചെലവഴിക്കുന്നത് കോടികള്‍!

ശനി, 12 മെയ് 2012 (15:44 IST)
PRO
PRO
മാനസിക സംഘര്‍ഷവും ഉറക്കമില്ലായ്മയും ബ്രിട്ടനിലെ ജനങ്ങളെ വലയ്ക്കുകയാണ്. എല്ലാം മറന്ന് ഉറങ്ങാന്‍ അവര്‍ ആശ്രയിക്കുന്നത് ഉറക്ക ഗുളികകളെയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 431 കോടിയോളം രൂപയാണ് ഉറക്ക ഗുളികകള്‍ വാങ്ങാനായി രാജ്യം ചെലവഴിച്ചത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

സാമ്പത്തിക മാന്ദ്യവും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയുമാണ് ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. കടത്തില്‍ മുങ്ങിത്താഴുന്നതും ജോലിയില്‍ സുരക്ഷിതത്വം നഷ്ടപ്പെടുന്നതും ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നു. ഉറക്കമില്ലായ്മ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

അതേസമയം ഉറക്കഗുളികള്‍ ശീലമാക്കുന്നതും ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

വെബ്ദുനിയ വായിക്കുക