പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ ഏകാന്തതയാണോ ആഗ്രഹിക്കുന്നത് ? അതെ എന്ന ഉത്തരമാകും പലര്‍ക്കും പറയാനുണ്ടാകുക. ഒരുപാട് ആളുകള്‍ക്കിടയില്‍ ചിലവഴിക്കുമ്പോളും ഒറ്റയ്ക്കാണെന്നുള്ള തോന്നല്‍ നിങ്ങളില്‍ വരുന്നത് മരണത്തിനുപോലും കാരണമായേക്കാം. പല തരത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ഏകാന്തത സഹായകരമാകുമെങ്കിലും അതൊരു രോഗാവസ്ഥയാണ്.
ഏകാന്തത ഒരു വ്യക്തിയെ ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും മാനസിക സമ്മര്‍ദ്ദത്തിലേക്കും ഒടുവിൽ അകാലമരണത്തിലേക്കും കൊണ്ടെത്തിച്ചേക്കും. ഒരാളുടെ ജീവിതരീതിയെയും സ്വഭാവത്തെയും ഏകാന്തത സ്വാധീനിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഏകാന്തതയുടെ പിടിയില്‍ അകപ്പെട്ട ഒരു വ്യക്തി ശാരീരികമായി വളരെയേറെ പ്രയാസങ്ങള്‍ അനുഭവിക്കാറുണ്ട്.
രോഗപ്രതിരോധ സംവിധാനത്തെ പോലും തകരാറിലാക്കുന്ന ഇത്തരം ഏകാന്തത, ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ഉയർന്ന നിരക്കുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. മാനസികനില തന്നെ തകരാറിലാകാന്‍ കഴിവുള്ള ഈ രോഗം നമ്മെ കിഴ്പ്പെടുത്തുന്നതിനു മുമ്പേ നാം അതിനെ തോല്‍പ്പിക്കുകയാണ് വേണ്ടത്.