ഇന്ന് ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവരികയാണ്. ജീവിതശൈലി രോഗങ്ങളുടെ ആധിക്യവും പുതിയ രോഗങ്ങളുടെ കടന്നുവരവുമാണ് ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നത്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് അസുഖങ്ങള്‍ക്കും മരണത്തിനും കാരണമാകുന്നത്. എന്നാൽ ആയുർ ദൈർഘ്യം വർധിപ്പിക്കാൻ മാർഗമുണ്ട്. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഇലക്കറികൾ
കുട്ടിക്കാലം മുതല്‍ക്കേ ഇലക്കറികള്‍ ശീലമാക്കുക. ഇലക്കറികളിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ചീര, മുരിങ്ങ, മത്തന്‍ എന്നിവയുടെ ഇല തോരന്‍ വെയ്‌ക്കുന്നതാണ് ഉത്തമം. ഇലക്കറികളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ അനായാസമാക്കും. കൊളസ്‌ട്രോൾ കുറക്കാനും ഇത് സഹായിക്കും.
പയറുവര്‍ഗങ്ങള്‍
ധാരാളം വിറ്റാമിൻ അടങ്ങിയിട്ടുള്ളവയാണ് പയറുവര്‍ഗങ്ങള്‍. നാരുകള്‍, വിറ്റാമിന്‍ ബി, ഇരുമ്പ്, പൊട്ടാസ്യം എന്നിവയും ധാരാളമായി പയറുവര്‍ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ചെറുപയര്‍, വന്‍പയര്‍, ചുവന്നപയറ്, കറുത്ത ബീന്‍സ് എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട പയര്‍വര്‍ഗ ഭക്ഷണങ്ങള്‍.
മല്‍സ്യം
ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള മല്‍സ്യം ശീലമാക്കുക. ആഴ്‌ചയില്‍ കുറഞ്ഞത് നാലു ദിവസമെങ്കിലും മല്‍സ്യം കഴിക്കണം. മത്തി(തെക്കന്‍ കേരളത്തിലെ നെയ് ചാള), അയല, ചൂര എന്നീ മല്‍സ്യങ്ങളിലാണ് ധാരാളമായി ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളത്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണ്