അമിതവണ്ണം തടയാന്‍ റെഡ്‌ വൈന്‍?

വെള്ളി, 6 ഏപ്രില്‍ 2012 (11:01 IST)
PRO
PRO
പൊണ്ണത്തടിയന്മാരായ വൈന്‍ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. റെഡ് വൈന്‍ അമിതവണ്ണം കുറയ്‌ക്കുമെന്ന് ഒരു പുതിയ പഠനം തെളിയിക്കുന്നു. കൊഴുപ്പുള്ള കോശങ്ങളുടെ വളര്‍ച്ച തടയുന്നത് വഴി അമിതവണ്ണത്തെ തടയാന്‍ മുന്തിരിയും മറ്റ് ഫലങ്ങളും ചേര്‍ത്തുണ്ടാക്കുന്ന റെഡ് വൈനിന് കഴിയുമെന്ന് പര്‍ദ് സര്‍വ്വകലാശാലയില്‍ നടന്ന പഠനം പറയുന്നു.

റെഡ് വൈനിലുള്ള മുന്തിരി, നിലക്കടല എന്നിവയുടെ മിശ്രിതമായ റെസ്‌വെരാട്രോള്‍ അര്‍ബുദം, ഹൃദ്രോഗങ്ങള്‍, ന്യൂറോ സംബന്ധിയായ രോഗങ്ങള്‍ എന്നിവയെ തടുക്കാന്‍ പ്രാപ്‌തമാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. ഈ റെസ്‌വെരാട്രോള്‍ മനുഷ്യശരീരത്തിലെത്തിയാല്‍ പീസിയാട്ടോണല്‍ എന്ന രാസപദാര്‍ത്ഥമായി മാറുന്നു. പീസിയാട്ടോണല്‍ ആണ് അമിതവണ്ണത്തെ തടുത്തുനിര്‍ത്തുന്ന പ്രധാന ആയുധമായി മാറുന്നത്.

കൊഴുപ്പുള്ള കോശങ്ങള്‍ അതീവ കൊഴുപ്പുള്ള കോശങ്ങളായി മാറുന്ന അഡിപ്പോജെനിസിസ് എന്ന പ്രക്രിയയ്‌ക്കിടയില്‍ അതിനെതിരായി പീസിയാട്ടോണല്‍ ജീന്‍ അവസ്ഥയേയും അതിന്റെ പ്രവര്‍ത്തനത്തേയും കൂടാതെ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെയും ഗുണകരമായ രീതിയില്‍ വ്യത്യാസപ്പെടുത്തുന്നു. പീസിയാട്ടോണലിന്റെ സാന്നിധ്യത്താല്‍ അഡിപ്പോജെനിസിസ് പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ക്രമേണ നില്‍ക്കുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക