കഴുത്ത് വേദന നിസാരമാക്കല്ലേ; ഇത് ചിലപ്പോള്‍ മരണത്തിന് കാരണമാകാം !

Webdunia
വ്യാഴം, 6 ജൂലൈ 2017 (12:27 IST)
ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകളിലും പുരുഷന്‍മാരിലും കുട്ടികളിലും ഒരു പോലെ കണ്ടുവരുന്ന രോഗമാണ് ശരീരവേദന. അതില്‍ തല വേദനയും നടുവേദനയും കഴിഞ്ഞാന്‍ ലോകത്തിലേറ്റവുമധികം ആളുകള്‍ ചികിത്സ തേടുന്നത് കഴുത്ത് വേദനയ്ക്കാണ്.  ഇത് ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെയും ലക്ഷണവുമാകാം. പലപ്പോഴും ഇത്തരം രോഗങ്ങള്‍ വരുന്നത് അശ്രദ്ധയും ജീവിതശൈലിയിലേ മാറ്റവും കൊണ്ടാണ്. നിങ്ങള്‍ക്കറിയാമോ എന്താണ് ഇത്തരം രോഗങ്ങള്‍ വരാന്‍കാരണമെന്ന്. എന്നാല്‍ ഇതാ അറിഞ്ഞോളൂ.
 
സ്വാഭാവികമായി കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദനയുണ്ടാകും. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗവും, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം ഇവയെല്ലാം കഴുത്ത് വേദനയുണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.
 
അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ അധികം ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ടിവി കാണുന്നവര്‍, കിടന്നുവായിക്കുന്നവര്‍, സ്ഥിരമായി യാത്രചെയ്യുന്നവര്‍ ഇവരെല്ലാം ഈ പ്രശ്നം അനുഭവിക്കുന്നവരാണ്. കുടാതെ വളരെ ഉയര്‍ന്നതോ തീരെ താഴന്നതോ ആയ തലയണ വച്ച് ഉറങ്ങുന്നവരിലും കഴുത്ത് വേദനയുണ്ടാകാറുണ്ട്. കൈകളില്‍ മുഖം താങ്ങി ദീര്‍ഘനേരം ഇരിക്കുന്നവരിലും ഈ രോഗം കാണാറുണ്ട്.
 
ഹാര്‍ട്ട് അറ്റാക്ക്, പേശികള്‍ പെട്ടുന്നത് , എല്ല് പൊടിയുന്നത്, കാന്‍സര്‍ ഇത്തരം രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാണ് കഴുത്ത് വേദന, കുടാതെ ക്ഷയം, ‍അര്‍ബുദമല്ലാത്ത മുഴകള്‍, ജന്‍മനാലുള്ള വൈകല്യങ്ങള്‍ തുടങ്ങിയവയും കഴുത്ത് വേദനയുണ്ടാക്കും. ആവശ്യത്തിനുള്ള ശ്രദ്ധനല്‍കിയില്ലെങ്കില്‍ ഇത്തരം രോഗങ്ങള്‍ അപകടമായി മാറുന്നതായിരിക്കും. കഴുത്ത് വേദനയുടെ പ്രാഥമിക ചികിത്സ വിശ്രമമാണ്. കഴുത്ത് വേദന വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം. ഒപ്പം വേദനസംഹാരികള്‍ കഴിക്കുകയും ചെയ്യാം.
Next Article