ശരീരത്തിന് ഏറ്റവും ഉത്തമമായ ഊര്‍ജദായിനികളാണ് ചെറുനാരങ്ങാവെള്ളവും തേനും. പല രോഗങ്ങളെയും ശമിപ്പിയ്ക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഇത് ഒരു മാസം അടുപ്പിച്ച് കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ പലതരത്തിലുള്ള അദ്ഭുതാവഹമായ മാറ്റങ്ങളുണ്ടായേക്കും. തടി കുറയ്ക്കാനുള്ള ഏറ്റവും സ്വാഭാവികമായ വഴിയാണ് തേന്‍-ചെറുനാരങ്ങാനീര് കോമ്പിനേഷന്‍. അപചയപ്രക്രിയ ശക്തിപ്പെടുത്തുക, ദഹനം കൃത്യമാക്കുക, വിശപ്പു കുറയ്ക്കുക എന്നിങ്ങനെയുള്ള വഴികളിലൂടെ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ ഇതിന് സാധിക്കുമെന്നും തെളിയിക്കപ്പെട്ട വസ്തുതയാണ്.
ശ്വാസത്തിന്റെ ദുര്‍ഗന്ധം മാറ്റുന്നതിനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്. ഇവ രണ്ടും വായിലെ ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ കൊന്നൊടുക്കുകയും പല്ലിനെ സംരക്ഷിക്കുകയും ചെയ്യുന്നു. കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കുവാനും മാറ്റാനുമുള്ള നല്ലൊരു വഴി കൂടിയാണിത്. ചെറുനാരങ്ങയും തേനും കലര്‍ന്ന മിശ്രിതം ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞു കൂടുന്നത് തടയുന്നു. ഇതുമൂലം കിഡ്‌നി സ്‌റ്റോണ്‍ എന്ന പ്രശ്നം വരാതിരിക്കുകയും ചെയ്യും. ചെറുനാറങ്ങാനീരും തേനും കലര്‍ന്ന ജ്യൂസ് കഴിക്കുന്നത് തൊണ്ടവേദന മാറുന്നതിന് സഹായിക്കും. കുടലില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ തടയാനും ഇതിന് സാധിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.
ക്ഷീണമുള്ള വേളയില്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനുള്ള മികച്ചൊരു വഴിയാണ് ഇത്. തേനില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ മധുരവും ചെറുനാരങ്ങയിലെ സിട്രിക് ആസിഡും ചേരുമ്പോളാണ് ഈ ഗുണം ഇരട്ടിയാകുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും സ്വാഭാവികരീതിയില്‍ അസുഖങ്ങള്‍ തടയാനുമുള്ള നല്ലൊരു മാര്‍ഗം കൂടിയാണ് ഇത്. ശരീരത്തെ ശുചീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു അവയവമാണ് കരള്‍. നാരങ്ങനീരും തേനും ചൂടുവെള്ളവും ചേര്‍ന്ന മിശ്രിതം കഴിക്കുന്നത് കരളിനെ വിഷാംശങ്ങളില്ലാതെ സംരക്ഷിക്കുന്നതിനും സഹായിക്കും.