ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താം

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (16:21 IST)
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന്യമുള്ള ഒരു അവയവമാണ് ഹൃദയം. ഹൃദയം പണിമുടക്കുന്നതോടെ എല്ലാം അവസാനിക്കും. ഹൃദയത്തെ ആരോഗ്യത്തോടെ നലനിര്‍ത്താനായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാമാണ് ഹൃദയത്തെ സംരക്ഷിക്കാനുള്ള വഴികളെന്ന് നോക്കാം.   
 
ഉപ്പു കുറയ്ക്കുക: ആഹാരത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവ് അഞ്ചിലൊന്നായി കുറക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിയും.
 
പുകവലി: 15 മുതൽ 25 വർഷം വരെ ആയുസു കുറയാൻ പുകവലി കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ പുകവലി ഒഴിവാക്കുന്നത് ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.
 
വ്യായാമം: ദിവസത്തില്‍ 30 മിനിട്ടെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ശാരീരിക- മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ വ്യായാമം സഹായകമാണ്.
 
സമീകൃതാഹാരം: ധാന്യവർഗങ്ങളും ഇലക്കറികളും പഴങ്ങളും ഉൾപ്പെടുന്ന സമീകൃതാഹാരം ശീലമാക്കുന്നതും നല്ലതാണ്. അമിതവണ്ണം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്.
 
മദ്യപാനം: അമിതമായ മദ്യപാനം രക്തസമ്മർദ്ദവും അമിതഭാരവും വർധിപ്പിക്കും. മദ്യപാനം നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗബാധ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക