ആപ്പിള്‍ ദിവസവും കഴിച്ചോളൂ... ആരോഗ്യം സുരക്ഷിതമാക്കാം !

ചൊവ്വ, 27 ജൂണ്‍ 2017 (14:38 IST)
ആരോഗ്യത്തിന് ഏറ്റവും ഉത്തമായ ഒന്നാണ് ആപ്പിള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് പലതരം രോഗങ്ങൾക്ക് പരിഹാരമാണ്. ആപ്പിളിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഇത് ഏറെ സഹായകരമാണ്. 
 
ആപ്പിൾ കഴിക്കുന്നത് വഴി മറവി രോഗത്തിൽ നിന്ന് രക്ഷനേടാന്‍ സാധിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. അതുപോലെ പൊണ്ണത്തടി കുറയ്ക്കുന്നതിന് ആപ്പിൾ സഹായിക്കുന്നു. ഒരു സ്പൂ‍ണ്‍ ആപ്പിള്‍ ജൂസിലേക്ക് അല്‍‌പം ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇല്ലാതാകും. വൻകുടൽ അർബുദമൊഴിവാക്കാന്‍ ആപ്പിൾ കഴിക്കുന്നത് ഗുണകരമാണ്.
 
ഹ്യദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആപ്പിൾ കഴിക്കുന്നത് വളരെ നല്ലതാണ്. ആപ്പിൾ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു. കുടാതെ ആപ്പിള്‍ അരച്ച് 20 മിനുട്ട് പുരട്ടിയാല്‍ ചർമ്മത്തിലെ മൃതകോശങ്ങൾ ഇല്ലാതാകുന്നു. 
 
മുഖക്കുരു അകറ്റുന്നതിനും ആപ്പിൾ മുഖക്കുരു അകറ്റുന്നതിനും ആപ്പിൾ ഉത്തമമാണ്. ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്ന സ്‌ത്രീകള്‍ക്ക്‌ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ കഴിയും. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും ആന്റി ഓക്‌സിഡന്റും സ്ത്രീകളിലെ ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തി സ്ത്രീകള്‍ക്ക് ലൈംഗികതയില്‍ കൂടുതല്‍ ഉണര്‍വ് നല്‍കുന്നു.

വെബ്ദുനിയ വായിക്കുക