ടെന്‍ഷന്‍ മാറാന്‍ പുകവലിയെ ആശ്രയിക്കുന്നവരാണോ നിങ്ങള്‍ ? എന്നാല്‍ പണി കിട്ടും !

ചൊവ്വ, 30 മെയ് 2017 (13:38 IST)
ഭൂരിഭാഗം ആളുകളും പിന്തുടരുന്ന ഒരു ശീലമാണ് പുകവലി. എന്നാല്‍ അതൊരിക്കലും ഒരു ശീലമല്ല, ദുശ്ശീലമാണ്. ഈ ശീലമെന്ന ദുശ്ശീലം പിന്തുടരുന്നവര്‍ക്ക് പല ന്യായീകരണങ്ങളും പറയാനുണ്ടാകും. അതില്‍ ഒരു ഉദാഹരണമാണ് ടെന്‍ഷന്‍ കൂടുമ്പോള്‍ പുകവലിച്ചാല്‍ ആശ്വാസം കിട്ടും എന്ന് പറയുന്നത്. 
 
ഒരു സിഗരറ്റ് വലിക്കുന്നത് ഒരാളുടെ ആയുസിലെ 11 മിനിറ്റ് ഇല്ലാതാക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കുടാതെ പുകവലി മുലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കാവുന്നതല്ല. ക്യാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍ തുടങ്ങി മരണകാരണമാകുന്ന അസുഖങ്ങള്‍ പുകവലിക്കാരെ തേടിയെത്താറുണ്ട്. ലോകത്ത് സംഭവിക്കുന്ന 30 ശതമാനം ക്യാന്‍സര്‍ മരണങ്ങള്‍ക്കും കാരണം പുകവലി മൂലമുള്ള ശ്വാസകോശാര്‍ബുദമാണ്.
 
പുകവലി നിര്‍ത്താന്‍ അതിന്റെ  ദൂഷ്യഫലങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പരസ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട് എന്നാല്‍ അത് കണ്ടാലും മരണത്തെ ഭയമില്ലാത്ത രീതിയിലാണ് ആളുകളുടെ പെരുമാറ്റം. എന്നാല്‍ തന്നെ ബാധിച്ചിരിക്കുന്നത് ക്യാന്‍സര്‍ ആണ് എന്ന് അറിഞ്ഞാല്‍ പിന്നെ ജീവിക്കാനുള്ള കൊതിയുണ്ടെന്ന് പറയുന്നവരാണ് ഭൂരിഭാഗം പേരും. പുകവലുക്കുന്നത് മൂലം വലിക്കുന്ന ആള്‍ക്ക് മാത്രമല്ല അത് ശ്വസിക്കുന്നവര്‍ക്കും ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.
 
പുകവലിക്കാരെ അകാല മരണത്തില്‍ നിന്ന് കൈപിടിച്ച് രക്ഷിക്കുന്നത് മറ്റാരുമല്ല. അത്തരക്കാര്‍ക്ക് പാരമ്പര്യമായി പകര്‍ന്നു കിട്ടിയിട്ടുള്ള പ്രത്യേകതരം ജീനാണ് ഈ രക്ഷാകവചം ഒരുക്കുന്നത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇത്തരം ജനിതകഘടനയുള്ള പുകവലിക്കാരില്‍, അതുമൂലമുള്ള ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 11 ശതമാനം കുറവായിരിക്കുമത്രെ..! 
 
ക്യാന്‍സര്‍ കോശങ്ങള്‍ക്കുണ്ടാകുന്ന അപചയങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം ജീനുകള്‍ക്ക് സാധിക്കും. അതുകൊണ്ടാണ് പുകവലിയുടെ ദൂഷ്യഫലങ്ങള്‍ ഇത്തരക്കാരെ ബാധിക്കാത്തത്. പുകവലി ഉപേക്ഷിച്ചാല്‍ പുരുഷഹോര്‍മോണ്‍ വര്‍ദ്ധിക്കുമെന്നും പല്ലുകള്‍ക്കിടയിലെ കറുത്ത നിറവും മഞ്ഞ നിറവും ഇല്ലാതാകുകയും കുടാതെ ശ്വസനം നന്നായി നടക്കാനും സമ്മര്‍ദം കുറയ്ക്കാനും ഇത് സഹായിക്കും

വെബ്ദുനിയ വായിക്കുക