ശരീരികപ്രവര്‍ത്തനങ്ങളില്‍ വളരെ പ്രധാനപങ്കു വഹിക്കുന്ന ഒന്നാണ് ഹൃദയം. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഹൃദയം പണി മുടക്കിയാല്‍ പുര്‍ണ്ണാരോഗ്യത്തോടെ തിരിച്ചെത്തുക എന്നതു ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നിരുന്നാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ പണി മുടക്കുംമുമ്പ് ഹൃദയത്തെ രക്ഷിക്കാന്‍ സാധിക്കും. ഹൃദയാരോഗ്യം കുറയുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള ഒരു പുതിയ മാര്‍ഗവുമായി യു എസിലെ ഒരു കൂട്ടം ഗവേഷകര്‍ എത്തിരിക്കുന്നു. ഈ മാര്‍ഗങ്ങളിലൂടെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
നമ്മുടെ കാല്‍വിരലുകളില്‍ ഹൃദയവുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത് തള്ളവിരലാണു. അതുകൊണ്ടു തന്നെ ഈ പരീക്ഷണം തള്ളവിരലിനെ അടിസ്ഥാനമാക്കിയാണെന്നും അവര്‍ പറയുന്നു. ആദ്യമായി നമ്മള്‍ തറയില്‍ കാല്‍ നീട്ടി ഇരിക്കുക. അതിനുശേഷം കൈ ഉപയോഗിച്ച് തള്ള വിരലുകളില്‍ തൊടുക. വളരെ എളുപ്പത്തില്‍ തൊടാന്‍ കഴിയ്ന്നുണ്ടെങ്കില്‍ ഹൃദയം വളരെ സ്മാര്‍ട്ടാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
അതേസമയം തള്ളവിരലില്‍ തൊടാന്‍ ശ്രമിക്കുന്നതിനിടയില്‍ പുറം വേദന അനുഭവപ്പെടുകയോ മറ്റോ ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു ശരീരം തുടക്കം കുറിച്ചുയെന്നാണ് സൂചനയെന്നും ഇവര്‍ പറയുന്നു. കൂടാതെ തള്ളവിരലില്‍ തൊടാന്‍ കഴിയുന്നില്ലെങ്കില്‍ ഗൗരവമായ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ഹൃദയത്തിനുണ്ടെന്നാണ് സൂചനയെന്നും ഇവര്‍ വ്യക്തമാക്കുന്നു. കൂടാതെ വിരലില്‍ തൊടാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലിനകത്തുകൂടി വേദന അനുഭവപ്പെടുന്നുണ്ടെില്‍ ഉടന്‍തന്നെ ഒരു ഹൃദ്രോഗവിദഗ്ദനെ സമീപിക്കേണ്ടത് അത്യാവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.