തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഈ മിശ്രിതം ഒന്ന് പരീക്ഷിക്ക്

Webdunia
ബുധന്‍, 15 മാര്‍ച്ച് 2017 (11:40 IST)
കശുവണ്ടി ഇഷ്ടമല്ലേ? എന്തൊരു ചോദ്യമാണല്ലേ ഇത്. ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഒരു ചെറിയ കശുവണ്ടിപ്പരിപ്പില്‍ നിറയെ ആരോഗ്യ ഗുണങ്ങളാണ് എന്നത് പലര്‍ക്കും അത്ഭുതമായിരിക്കും. കശുവണ്ടിപ്പരിപ്പിനോടൊപ്പം കുറച്ച് തേന്‍ ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാകുന്നതിനു പുറമെ പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാകും.
 
കശുവണ്ടിപരിപ്പ് പൊടിച്ച ശേഷം തേനും ചേര്‍ത്ത് കഴിച്ച് നോക്കൂ ഇത്രയും നല്ലൊരു സിദ്ധൗഷധം വേറെ ഇല്ല. ഇതിന്റെ പ്രധാനഗുണങ്ങള്‍ എന്താണെന്നറിയണോ?
 
* തടി കുറയ്ക്കാന്‍ കാലങ്ങളായി കഷ്ടപ്പെടുന്നുണ്ടോ? എന്നാല്‍ ഇനി ഇത് പരീക്ഷിക്ക്. കശുവണ്ടിപ്പരിപ്പിനോടൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചു നോക്ക് മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെടും.
 
*ശരീരത്തില്‍ മൊത്തത്തിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും കുടവയര്‍ എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി നീക്കം ചെയാനും ഈ സിദ്ധൗഷധം സഹായിക്കും.
 
*രക്തക്കുഴലുകളിലെ കൊഴുപ്പിനെ ഇല്ലാതാക്കി ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമാക്കന്‍ ഈ കശുവണ്ടി സഹായിക്കും.
 
*അമിത വിശപ്പിനെ ഇല്ലാതാക്കുന്നതിനും കശുവണ്ടിപ്പരിപ്പും തേനും സഹായിക്കുന്നു. 
 
*ശരീരത്തിനകത്ത് കുടികൊള്ളുന്ന ടോക്‌സിനെ ഇല്ലാതാക്കുന്നതിനും തേനും കശുവണ്ടിപ്പരിപ്പും സഹായിക്കുന്നതാണ്.
 
*മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നുണ്ട്.
 
 
Next Article