ഛര്‍ദി ഒരു രോഗമല്ല പകരം പനിപോലെ സര്‍വസാധാരണമായ രോഗലക്ഷണമാണ്. അമ്മിഞ്ഞപ്പാല്‍ നുണഞ്ഞുകഴിഞ്ഞ് കുട്ടികള്‍ തികട്ടുന്നതും മൂക്കറ്റം മദ്യപിച്ചവന്റെ വാളുവയ്പ്പും ഛര്‍ദി എന്നതിന്റെ കീഴില്‍ വരുന്നവ തന്നെ. എന്നാല്‍ മിക്കപ്പോഴും നിസാരമായാണ് ഇതിനെ കണുന്നത്. എന്നാല്‍ ഇതറിഞ്ഞോളു ഛര്‍ദി ഒരു രോഗലക്ഷണമാണ് ഇതിനു ചികിത്സ അത്യാവശ്യം തന്നെ.
ഈ രോഗങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ ഇവയുടെ ലക്ഷണമാണ് ഛര്‍ദി;
* വൈറല്‍ ഹെപ്പറ്റൈറ്റിസ് അഥവ മഞ്ഞപ്പിത്തം എന്ന് പറയും ഇതിന്റെ ലക്ഷണമാകാം ഛര്‍ദി.
* പാന്‍ക്രിയാസ് ഗ്രന്ഥിയിലെ അണുബാധ.
* വൃക്കയിലെ കല്ലുകളും, അണുക്കളും.