പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് വായനാറ്റം. നാവും വായയും വൃത്തിയാക്കാത്തതും പല്ലിനുണ്ടാകുന്ന കേടുമെല്ലാം പലപ്പോഴും വായ്‌നാറ്റത്തിന് കാരണമാകാറുണ്ട്. ചിലതരം ബാക്ടീരിയകളാണ് ഇതിന്റ പ്രധാന കാരണം. ഈ പ്രശ്നം ഒഴിവാക്കുന്നതിനായി എല്ലായ്പ്പോഴും മൗത്ത് വാഷ് വായിലൊഴിച്ചു കഴുകണമെന്നൊന്നുമില്ല. ചെറുനാരങ്ങ ഉപയോഗിച്ച്കൊണ്ടു തന്നെ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും.
ഇതിനായി രണ്ട് ചെറുനാരങ്ങ, ഒരു കപ്പു ചൂടുവെള്ളം, അര സ്പൂണ്‍ കറുവാപ്പട്ട പൊടി, ഒരു ടീസ്പൂണ്‍ ബൈകാര്‍ബണേറ്റ്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമായി വരുന്നത്. ആദ്യമായി ചെറുനാരങ്ങ പിഴിഞ്ഞു അതിന്റെ ജ്യൂസെടുക്കുക. ഇതിലേയ്ക്ക് കറുവാപ്പട്ട, തേന്‍, ബൈകാര്‍ബണേറ്റ് എന്നിവ ചേര്‍ത്തിളക്കുക. ഈ മിശ്രിതത്തിലേയ്ക്കു ചൂടുവെള്ളമൊഴിച്ച ശേഷം നല്ലപോലെ മിക്സ് ചെയ്യുക.
ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരികളെ നശിപ്പിക്കാന്‍ കറുവാപ്പട്ട സഹായിക്കും. തേനിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ഇതും ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ ഗുണകരമാണ്. ചെറുനാരങ്ങ നല്ല സുഗന്ധം നല്‍കുമെന്ന് മാത്രമല്ല, വായിലെ ബാക്ടീരികളെ നശിപ്പിയ്ക്കുകയും ചെയ്യുന്നു. ബൈകാര്‍ബണേറ്റ് പല്ലിന് വെളുപ്പു നല്‍കാന്‍ ഏറെ ഉത്തമമാണ്. ഈ മിശ്രിതം ഒന്നുരണ്ടു സ്പൂണ്‍ വായിലൊഴിച്ചു കവിള്‍ക്കൊണ്ട് അല്‍പം കഴിയുമ്പോള്‍ തുപ്പിക്കളയാം.