സ്താനാര്‍ബുദം പ്രതിരോധിക്കാന്‍ ഇതിനേക്കാള്‍ മികച്ച മറ്റൊരു മാര്‍ഗ്ഗമില്ല !

വ്യാഴം, 25 മെയ് 2017 (12:08 IST)
പല സ്‌ത്രീകളും ആശുപത്രികളില്‍ എത്തുന്നത് തന്നെ സ്‌തനാര്‍ബുദം എണ്‍പത് ശതമാനത്തോളം മൂര്‍ച്ഛിച്ച് അതിന്റെ ഗുരുതരാവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴായിരിക്കും. വേഗതയാര്‍ന്ന ജീവിതശൈലിയും വളരെ താമസിച്ചുള്ള പ്രത്യുല്‍പ്പാദനവുമാണ് സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തിനുള്ള മുഖ്യ കാരണമാകുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. വ്യായാമക്കുറവ്, മോശമായ ആഹാരരീതി, വര്‍ദ്ധിച്ചുവരുന്ന പുകയില ഉപയോഗം‍, ആല്‍ക്കഹോള്‍ ഉപയോഗങ്ങള്‍ എന്നിവയും വൈകിയുള്ള വിവാഹം പോലുള്ള ജീവിതശൈലിയിലെ മാറ്റങ്ങളും സ്‌തനാര്‍ബുദത്തിനു കാരണമാകും. 
 
സ്ത്രീകള്‍ ദിവസവും മൂന്ന് കപ്പ് ചായ കുടിച്ചാല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. നിത്യേന ഒരു ഗ്ലാസ്‌ വൈന്‍ കുടിക്കുന്നത് ലുക്കീമിയ, സ്കിൻ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവ തടയാൻ സഹായിക്കും എന്നും പഠനങ്ങൾ പറയുന്നത്. കോളിഫ്ലവര്‍, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ച ആദ്യഘട്ടങ്ങളില്‍ത്തന്നെ തടയുമെന്നും അതിനാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 
 
പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ചേര്‍ന്ന ഒരു ഭക്ഷണക്രമമായ റെയിന്‍ബോ ഡയറ്റ് കാന്‍സറിനെ പ്രതിരോധിക്കുമെന്നും പറയപ്പെടുന്നു. കാബേജില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റൊകെമിക്കലിന് സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു. സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങളും പഞ്ചസാരയുമൊക്കെ കാൻസർ വരുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് അടുത്ത കാലത്ത് നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ ഇതെല്ലാം ഒരു പരിധി വരെ ഒഴിവാക്കുകയും പോഷകങ്ങൾ ധാരളമായി അടങ്ങിയ ആഹാരം ശീലമാക്കുകയും ചെയ്യുക.

വെബ്ദുനിയ വായിക്കുക