വെറുതെ ഇരിക്കുമ്പോള്‍ വല്ലതും മോഷ്ടിക്കാന്‍ നിങ്ങള്‍ക്ക് തോന്നാറുണ്ടോ? എങ്കില്‍ നിങ്ങളിത് തീര്‍ച്ചയായും വായിക്കണം

വെള്ളി, 3 ജൂണ്‍ 2016 (19:36 IST)
പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ സാധനങ്ങള്‍ മോഷ്ടിക്കാനുള്ള മനോഭാവം ചിലരില്‍ കാണാറുണ്ട്. ഇത് മോഷണഭ്രമം എന്ന രോഗത്തിന്റെ ലക്ഷണമാണെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരക്കാര്‍ മോഷ്ടിക്കുന്ന സാധനങ്ങള്‍ വിലപിടിപ്പുള്ള വസ്തുക്കളാകണമെന്ന് നിര്‍ബന്ധമില്ല. സ്പൂണ്‍, പെന്‍സില്‍, ചെരിപ്പുകള്‍ തുടങ്ങി മറ്റുള്ളവര്‍ ശ്രദ്ധിക്കപ്പേടാത്ത വസ്തുക്കളായിരിക്കും ഇത്തരക്കാര്‍ മോഷ്ടിക്കുന്നത്. ഇങ്ങനെ മോഷ്ടിക്കുന്ന വസ്തുക്കള്‍ ഇവര്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്നു.
 
രോഗലക്ഷണങ്ങള്‍
 
മോഷ്ടിക്കാനുള്ള തീഷ്ണമായ ആഗ്രഹം
 
മോഷ്ടിക്കാനുള്ള തീഷ്ണമായ ആഗ്രഹമാണ് ഇത്തരം രോഗികള്‍ കാണിക്കുന്ന പ്രധാന രോഗലക്ഷണങ്ങളില്‍ ഒന്ന്. ഇങ്ങനെ മോഷ്റ്റിക്കുന്ന സാധനങ്ങള്‍ ഒരുതവണ പോലും അവര്‍ ഉപയോഗിച്ചില്ലെന്നും വരാം. എങ്കിലും മോഷ്ടിച്ച സാധനങ്ങള്‍ അവര്‍ ശ്രദ്ധയോടെ സൂക്ഷിക്കുന്നു. ഇത്തരം രോഗികള്‍ ടെന്‍ഷന്‍ കൂടുതലായിരിക്കും. പലപ്പോഴും ടെന്‍ഷന്‍ കൂടുമ്പോഴാണ് ഇവര്‍ മോഷ്ടിക്കാനുള്ള പ്രേരണ കാണിക്കുന്നത്.
 
മോഷ്ടിച്ച ശേഷം പേടിയും ഉല്‍കണ്ഠയും പ്രകടിപ്പിക്കുന്നു
 
മോഷണഭ്രമം ഉള്ള രോഗികള്‍ മോഷണം നടത്തിയതിന് ശേഷം പൊതുവെ ഇത്തരക്കാര്‍ ശാന്തസ്വഭാവം കാണിക്കുമെങ്കിലും മറ്റൊരു തരത്തില്‍ പേടിയും ഉല്‍കണ്ഠയും പ്രകടിപ്പിക്കും. തനിച്ചിരിക്കാനും മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞ് മാറാനും ഇവര്‍ ശ്രമിക്കും. മോഷ്ടിക്കാനുള്ള ആഗ്രഹം പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതിനാല്‍ വീണ്ടും വീണ്ടും ഇവര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. പേടിച്ചിരിക്കുകയും പെട്ടന്നുള്ള ഭാവ വ്യത്യാസം മുഖത്തുണ്ടാകുന്നതിനാല്‍ രോഗിയെ മറ്റുള്ളവര്‍ക്ക് പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുന്നു.
 
വിദ്വേഷം കൂടാതെയുള്ള മോഷണം
 
ആരില്‍ നിന്നാണോ ഇവര്‍ മോഷ്ടിക്കുന്നത് അവരുമായി യാതൊരുവിധ വ്യക്തി വിദ്വേഷമോ പകയോ ഇത്തരക്കാര്‍ക്ക് ഉണ്ടാകില്ല. മോഷ്ടിക്കാനുള്ള മനസില്‍ അടക്കാന്‍ പറ്റാത്ത ആഗ്രഹംകൊണ്ട് മാത്രമാണ് ഇവര്‍ മോഷണം നടത്തുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ ഒരു വസ്തുവും മോഷ്ടിക്കാറില്ല. കൂടാതെ പ്രത്യേകം ആളുകളേയൊ പ്രത്യേകം വസ്തുക്കളേയോ ഇവര്‍ ലക്ഷം വയ്ക്കാറില്ല.
 
മോഷ്ടിക്കാനുള്ള നിര്‍ബന്ധബുദ്ധി
 
രോഗി കാണിക്കുന്ന പ്രധാന രോഗലക്ഷണങ്ങളിലൊന്നാണിത്. ഇത്തരക്കാര്‍ സ്ഥലമോ സന്ദര്‍ഭമോ നോക്കാതെ തുടര്‍ച്ചയായി മോഷണം നടത്തുന്നു. മോഷ്ടിക്കണം എന്ന തോന്നലുണ്ടായാല്‍ ചെയ്തുകൊണ്ടിരിക്കുന്ന എന്ത് കാര്യമായാലും അവര്‍ അത് ഉപേക്ഷിച്ച് മോഷണത്തില്‍ ഏര്‍പ്പെടുന്നു. 
 
ആക്രമ സ്വഭാവം താരതമ്യേന കുറവായിരിക്കും
 
ഈ രോഗമുള്ളവര്‍ സാധാരണഗതിയില്‍ യാതൊരുവിധ അക്രമസ്വഭാവവും കാണിക്കാറില്ല. മോഷണത്തിന് ശേഷം പെട്ടന്ന് സ്ഥാലത്ത് നിന്ന് മാറി നില്‍ക്കുകയാണ് പതിവ്. മോഷ്ടിച്ചതിന് ശേഷം മുന്‍പ് സൂക്ഷിച്ച് വച്ച സാധനങ്ങള്‍ക്കൊപ്പം വയ്ക്കാനായി പോകും. മോഷണം നടത്താന്‍ വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കാറില്ല. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക