പലഹാരങ്ങളുടെ കൂട്ടത്തില്‍ റവ ഉപ്പുമാവും ഇഡ്‌ഢലിയും കേസരിയും ദോശയും എല്ലാം ഉണ്ടാകാറുണ്ട്. എങ്കിലും ആളുകള്‍ക്ക് റവയോട് അത്രതന്നെ മതിപ്പില്ലയെന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനുള്ള പ്രധാനകാരണം നമ്മുടെ ആരോഗ്യസംരക്ഷണത്തില്‍ റവയ്ക്കുള്ള പങ്കിനെകുറിച്ച് നമുക്ക് വലിയ അറിവില്ലയെന്നതുതന്നെയാണ്. പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ് റവ. അത് പല അസുഖങ്ങള്‍ക്കും പരിഹാരമാകാറുണ്ട്. അതുപോലെതന്നെ ശരീരത്തിന് ഏറെ ഗുണകരവുമായ വസ്തുകൂടിയാണ് റവ.
റവയില്‍ ധാരാളം പോഷകങ്ങള്‍, അതായത് ഫൈബര്‍, വൈറ്റമിന്‍ ബി കോംപ്ലക്സ് തുടങ്ങിയവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദയം, കിഡ്‌നി എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് റവ ഉത്തമമാണ്.
ഇതില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം മസിലുകള്‍, എല്ല്, നാഡി എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കും. കൂടാതെ ഇതിലെ സിങ്ക് ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യുന്നു. റവയില്‍ സാച്വറേറ്റഡ് ഫാറ്റുകള്‍, ട്രാന്‍സ്‌ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത് കൊളസ്‌ട്രോള്‍ തടയാന്‍ സഹായിക്കുകയും ചെയ്യും.