ഇതില്‍ കൊളസ്‌ട്രോള്‍ കുറവാണെന്നതാണ് പ്രധാന കാര്യം. വണ്ണം കൂട്ടാതെ ആരോഗ്യം നേടാന്‍ ഇത് സഹായിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയേക്കാൾ ഫാറ്റ് കൂടുതൽ മുട്ടയിലാണ്.
കുടാതെ കാഴ്ചയെ സഹായിക്കുന്ന വിറ്റാമിൻ എ അടങ്ങിയിരിക്കുന്നത് മുട്ടയിലാണ് മുട്ടയുടെ വെള്ളയിലല്ല. ഒരു മുട്ടയ്ക്ക് 10 ശതമാനം പ്രോട്ടീൻ നൽകാൻ കഴിയും. എന്നാൽ മുട്ടയുടെ വെള്ളയ്ക്ക് വെറും 7 ശതമാനമാണ്. എല്ലിന് ബലം വർധിപ്പിക്കാൻ സഹായിക്കുന്ന ഫോസ്ഫറസ് 8 ശതമാനമാണ് മുട്ടയിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ മുട്ടയുടെ വെള്ളയിൽ ഇത് വെറും 5 ശതമാനമാണ്.