തലമുടി വട്ടത്തിൽ പൊഴിഞ്ഞു പോകുന്നതാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം ? എങ്കില്‍ ഈ രീതിയൊന്നു പരീക്ഷിച്ചു നോക്കൂ!

വെള്ളി, 24 ജൂണ്‍ 2016 (14:08 IST)
നിബിഡമായ വനങ്ങൾ ഉള്ള സ്ഥലങ്ങളിൽ സാധാരണ കണ്ടു വരുന്ന അട്ട എന്ന ചെറിയ ജീവിയുടെ ഗുണങ്ങൾ ആയുർവേദ രംഗത്ത് പ്രവർത്തിക്കുന്ന വൈദ്യന്മാർക്ക് മാത്രമേ അറിയൂ. വനങ്ങളിലേക്കും മറ്റും യാത്ര ചെയ്യുന്ന എല്ലാ ആളുകള്‍ക്കും അട്ടയുടെ കടികിട്ടിയിട്ടുണ്ടാകും. ഈ ജീവി നമ്മുടെ ശരീരത്തിൽ കടിക്കുമ്പോൾ വേദന അനുഭവപ്പെടാറില്ല. പക്ഷെ അല്പം കഴിഞ്ഞ് ഒരു ചെറിയ ചൊറിച്ചില്‍ ആ ഭാഗത്ത് അനുഭവപ്പെടുകയും കടിച്ച സ്ഥലത്തുനിന്നു രക്തം ഒഴുകുകയും ചെയ്യും.
 
ഇതൊരു വിഷമമായി തോന്നുമെങ്കിലും ഈ ജീവിക്ക് ആയുർവേദത്തില്‍ വളരെയേറെ പ്രാധാന്യമാണുള്ളത്. മനുഷ്യരാശിക്ക് ഏറെ ഗുണം ചെയുന്ന ഈ ജീവി നമ്മുടെ രക്തയോട്ടത്തെ ക്രമീകരിക്കുകയും ചെയ്യുന്നു. കൂടാതെ കാലിലെ അശുദ്ധരക്തം കളയാനായി വൈദ്യന്മാർ അട്ടയെക്കൊണ്ടാണ് കടിപ്പിച്ചിരുന്നത്. രക്തയോട്ടത്തെ സുഗമമാക്കാനും ഹൃദയസംബന്ധമായ രോഗങ്ങളെ ഒരു പരിധിവരെ ചെറുക്കാനും ഈ രീതി സഹായകമാണ്. 
 
അട്ടയെക്കൊണ്ട് രോഗമുള്ള ഭാഗത്ത് കടിപ്പിക്കുന്ന രീതി ആദ്യകാലത്ത് ഈജിപ്തിലാണ് നിലവിൽ വന്നത്. അസുഖം ബാധിച്ച സ്ഥലത്ത് അട്ടയെക്കൊണ്ട് കടിപ്പിക്കുമ്പോൾ ഇതിന്റെ വായിൽ നിന്ന് പുറപ്പെടുവിക്കുന്ന സ്രവത്തിലെ ചില ഘടകങ്ങൾ രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു. ഇതുമൂലം രക്തചംക്രമണം സുഗമമാവുകയും ചെയ്യുന്നു. ഇതിന്റെ ഉമിനീരിലെ' ഹിറുടിൻ 'എന്ന ഘടകം ഹൃദ്രോഗം, മസ്തിഷ്ക ആഘാതം എന്നിവയ്ക്ക് ഗുണകരമാണ്.
 
അണുബാധ മൂലം ഉണ്ടാവുന്ന 'ഇന്ദ്രലുപ്തം' അതായത് തലമുടി വട്ടത്തിൽ കൊഴിയുന്ന അവസ്ഥ, എന്ന രോഗത്തിനു തലയിൽ അട്ടയെകൊണ്ട് കടിപ്പിക്കാറുണ്ട്. കൂടാതെ നാഡിസംബന്ധമായ രോഗങ്ങൾക്കും അർബുദരോഗത്തിനും സന്ധിവീക്കം ഉള്ള രോഗികള്‍ക്കും ഒരു മണിക്ക്രർ പതിവായി കുറച്ചു ദിവസം അട്ടയെകൊണ്ട് കടിപ്പിക്കുന്നത് രോഗശമനം ഉണ്ടാക്കും.  
 
അതുപോലെ ചെങ്കണ്ണ്, ഗ്ലുക്കോമ, മോണവീക്കം, കേൾവിക്കുറവ്, കിഡ്നിസംബന്ധമായ രോഗങ്ങൾ, ത്വക്ക് സംബന്ധമായ രോഗങ്ങൾ എന്നിവക്കെല്ലാം ആശ്വാസം നല്കുന്ന ഈ ജീവി എല്ലാ തരത്തിലും മനുഷ്യന് ഉപകാരിയാണ്. ശരീരത്തിനു ഉപദ്രവകരമായ അണുക്കളെ നശിപ്പിക്കാനും സാധാരണയായി അട്ടകളെ ഉപയോഗിക്കാറുണ്ട്.
 
സാധാരണയായി അറുനൂറുതരത്തിലാണ് അട്ടകളുള്ളത്. ഇവയില്‍ പതിനഞ്ചു ഇനം അശുദ്ധരക്തം കുടിക്കുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. നനവുള്ള കാടുകളിലൂടെ നടക്കുമ്പോളാണ് സാധാരണയായി അട്ടകടി ഏല്‍ക്കാറുള്ളത്. പല രോഗങ്ങൾക്കും കാരണമായ നമ്മുടെ അശുദ്ധരക്തത്തെ ശുദ്ധമാക്കുന്ന ഈ ജീവി എന്തുകൊണ്ടും മനുഷ്യസമൂഹത്തിനും, ആയുർവേദശാസ്ത്രത്തിനും ഏറെ ഉത്തമമാണ്.
 
വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക