മഴക്കാല രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് കോളറ. വെള്ളം വഴിയും ഈച്ചകളിലൂടെയും പകരുന്ന രോഗമാണിത്. മനുഷ്യവിസര്‍ജ്ജ്യമാണ് ഇതിന്‍റെ പ്രധാന കാരണം. സാധാരണ മനുഷ്യന്‍റെ കുടലിനുള്ളില്‍ എത്തിയാല്‍ പെരുകുന്ന വിബ്രിയോ കോളറേ എന്ന രോഗാണുവിനെ പാടെ നശിപ്പിക്കുക എളുപ്പമല്ല. വ്യക്തി ശുചിത്വത്തിലൂടെ മാത്രമേ രോഗം പടരുന്നതു തടയാന്‍ കഴിയുകയുള്ളൂ.