ഈ ഒരു പാനീയം മാത്രം മതി... മഞ്ഞപ്പിത്തമെന്ന പേടി പിന്നെ ഉണ്ടാകില്ല !

ബുധന്‍, 24 മെയ് 2017 (10:37 IST)
ദാഹ ശമനത്തിനും നല്ല എനര്‍ജി കിട്ടാനുമായി സാധാരണ നമ്മള്‍ കുടിക്കുന്ന ഒന്നാ‍ണ് കരിമ്പിന്‍ ജ്യൂസ്‌. എന്നാല്‍ കരിമ്പിന്‍ ജ്യൂസ്‌ ദാഹ ശമനത്തിനും എനര്‍ജിക്കും മാത്രമുള്ള ഒന്നല്ല. ഇതില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് ഇത്. രോഗങ്ങള്‍ വരുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന പോഷക നഷ്ടം പരിഹരിക്കുന്നതിനുള്ള മികച്ച വഴിയാണ് കരിമ്പിന്‍ ജ്യൂസ്‌ കുടിക്കുന്നത്. ശരീരത്തില്‍ ജലാംശം കുറവുള്ളവര്‍ക്ക് ഏറെ ഉത്തമമായ ഒന്നാണ് ഇത്.     
 
തൊണ്ട രോഗങ്ങള്‍ക്കുള്ള മികച്ചൊരു മരുന്നാണ് കരിമ്പിന്‍ ജ്യൂസ്‌. അതുപോലെ ദിവസവും കരിമ്പിന്‍ ജ്യൂസ്‌ കുടിക്കുന്നത് മൂത്രത്തിലെ കല്ലിനെ അലിയിച്ചു കളയാനുള്ള നല്ലൊരു പരിഹാര മാര്‍ഗമാണ്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനും അതിലൂടെ മഞ്ഞപ്പിത്തത്തിനു കാരണമായേക്കാവുന്ന ബിലിറൂബിന്റെ ഉല്‍പ്പാദനം തടയുവാനും കരിമ്പിന്‍ ജ്യൂസ്‌ സഹായിക്കും. ലങ്ങ് കാന്‍സര്‍, ബ്രെസ്റ്റ് കാന്‍സര്‍, കോളന്‍ കാന്‍സര്‍ എന്നീ രോഗങ്ങള്‍ തടയുന്നതിനും ഇത് സഹായകമാണ്.
 
കരിമ്പിന്‍ ജ്യൂസ്‌ കുടിക്കുന്നത് കൊണ്ട് ശരീരത്തില്‍ ഗുണങ്ങള്‍ മാത്രമേ ഉള്ളുവെന്നാണ് ആയുര്‍വേദവും പറയുന്നത്. എന്തു തന്നെയായാലും കരിമ്പിന്‍ ജ്യൂസ്‌ തയ്യാറാക്കുന്ന സാഹചര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ തയ്യാറാക്കുന്ന കരിമ്പിന്‍ ജ്യൂസ്‌ ഒരു കാരണവശാലും കഴിക്കരുത്. എന്തെന്നാല്‍ അത്തരത്തില്‍ ചെയ്യുന്നതിലൂടെ വിപരീത ഫലമായിരിക്കും ചിലപ്പോള്‍ കിട്ടുക. അതുകൊണ്ട് തന്നെ കഴിവതും ഈ ജ്യൂസ് വീട്ടില്‍ത്തന്നെ തയാറാക്കി ഉപയോഗിക്കുന്നതായിരിക്കും നല്ലത്. 

വെബ്ദുനിയ വായിക്കുക