ഒരു ബലി പെരുനാള്‍ കൂടി.....

WDWD
ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി.....അള്ളാഹുവിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന ബലി പെരുന്നാള്‍ വ്യാഴാഴ്ച ഇസ്ളാംമത വിശ്വാസികള്‍ആഘോഷിക്കുകയാണ്. വിവിധ ജമാ അത്ത് കമ്മിറ്റികള്‍ ബലിപെരുന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കും.

വലിയ പെരുന്നാള്‍ ബക്രീദ് എന്നീ പേരുകളിലും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ് . ഇനിയുള്ള പുണ്യദിനം പരിശുദ്ധ ഹജ്ജിന്‍റേതാണ്.

പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ് .
ഇസ്ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്. "ഇവ്ദ്' എന്ന വാക്കില്‍ നിന്നാണ് "ഈദ്' ഉണ്ടായത് . ഈ വാക്കിനര്‍ത്ഥം "ആഘോഷം , ആനന്ദം' എന്നൊക്കെയാണ്.

ഈദിന്‍റെ മറ്റൊരു പേരാണ് ഈദ്-ഉല്‍-സുഹ , "സുഹ' എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്‍റെ ആത്യന്തിക സന്ദേശം.

ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മയില്‍ നബിയുടെയും ത്യാഗത്തിന്‍റെയും വിശ്വാസത്തിന്‍റെയും സ്മരണകള്‍ പുതുക്കി കേരളത്തില്‍ വ്യാഴാഴ്ചയും ഇന്ത്യയില്‍ മറ്റിടങ്ങളില്‍ വെള്ളിയാഴ്ചയും ബലിപെരുന്നാള്‍

ആഘോഷിക്കുന്നത്.സൌദിയിലും മക്കയിലും ബുധനാഴ്ചയായിരുന്നു ബലിപെരുന്നാള്‍
WDWD


രാവിലെ തന്നെ സംസ്ഥാനത്തെ എല്ലാ പള്ളികളിലും തഖ്ബീര്‍ ധ്വനികള്‍ മുഴങ്ങും. രാവിലെ മുതല്‍ പെരുന്നാള്‍ നമസ്കാരവും ഖുതുബാ പ്രഭാഷണവും അനുബന്ധ ചടങ്ങുകളും ഉണ്ടായിരിക്കും.പള്ളികളിലും വിവിധ നഗരങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും സമൂഹ നമസ്കാരം നടക്കും. സ്ത്രീകള്‍ക്ക് നിസ്കാരത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക സംവിധാനം മിക്കയിടത്തും ഒരുക്കിയിട്ടുണ്ട്.