ഗുരു ഗോപിനാഥ് (ചമ്പക്കുളം ഗോപിനാഥ പിള്ള) ജനന ദിവസം : 1908 ജൂണ്‍ 24 ജന്മസ്ഥലം : ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ അമിച്ചകരിയിലെ ചമ്പക്കുളത്ത്. നക്ഷത്രം : മിഥുനത്തിലെ പൂയ്യം അച്ഛന്‍ : കൈപ്പള്ളി വീട്ടില്‍ ശങ്കരപ്പിള്ള അമ്മ: : പെരുമാനൂര്‍ വീട്ടില്‍ മാധവി അമ്മ പിതാമഹന്‍ : കൊട്ടാരം കഥകളി നടന്‍ ഭീമന്‍ (അമ്മയുടെ അച്ഛന്‍) സഹോദരങ്ങള്‍ : കഥകളി ആചാര്യന്‍ ചമ്പക്കുളം പാച്ചുപിള്ള അടക്കം നാലു പേര്‍ ഗുരുനാഥന്‍മാര്‍ : ചമ്പക്കുളം പരമുപിള്ള മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കര്‍, തകഴി കേശവ പണിക്കര്‍, ഗുരുകുഞ്ചുക്കുറുപ്പ്,കവളപ്പാറ നാരായണന്‍ നായര്‍, ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള വിദ്യാഭ്യാസം : അഞ്ചാം ക്ളാസ്സ്, പിന്നെ കഥകളി തെക്കന്‍ ചിട്ട 9 കൊല്ലം, കലമണ്ഡലതില്‍ 2 കൊല്ലം വടക്കന്‍ ചിട്ട അരങ്ങേറ്റം : ചമ്പക്കുളത്തെ പടിപ്പുരയ്ക്കല്‍ ക്ഷേത്രം കലാമണ്ഡലത്തിലെ സഹപാഠികള്‍ : ആനന്ദ ശിവറാം , മാധവന്‍ , കേളുനായര്‍ ,കലാമണ്ഡലം കൃഷ്ണന്‍ നായര്‍
(വീഡിയോ :ജീവിത നൌക എന്ന ((പഴയ മലയാള സിനിമയില്‍ ഗുരു ഗോപിനാഥ് യേശുക്രിസ്തുവിന്‍റെ വേഷത്തില്‍)
സഹനര്‍ത്തകിമാര്‍ : രാഗിണി ദേവി (എസ്തര്‍ ഹെര്‍മാന്‍- പ്രമുഖ നര്‍ത്തകി ഇന്ദ്രാണി റഹ് മാന്‍റെ അമ്മ ), തങ്കമണി വിവാഹം : 1936ല്‍ ഭാര്യ : കുന്ദംകുളം മങ്ങാട് മുളയ്ക്കല്‍ വീട്ടില്‍ തങ്കമണി. കലാമണ്ഡലം തുടങ്ങിയപ്പോള്‍ അവിടെ മോഹിനിയാട്ടം പഠിക്കാനുണ്ടായിരുന്നത് തങ്കമണി മാത്രമായിരുന്നു. അവിടത്തെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാര്‍ഥിനി. വിവാഹത്തിനു ശേഷം കേരളനടനം വിദഗ്ധയും പരിശീലകയും ഗുരു ഗോപിനാഥിന്‍റെ സഹനര്‍ത്തകിയും ആയി. മക്കള്‍ : വാസന്തി ജയ്സ്വാള്‍, ജി.വേണുഗോപാല്‍, വിലാസിനി രാമചന്ദ്രന്‍, വിനോദിനി ശശിമോഹന്‍
മരണം:
1987 ഒക്ടോബര്‍ 9 ന് - എറണാകുളത്ത് കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ഭാരതകലോത്സവത്തിന്‍റെ അരങ്ങില്‍ അന്ത്യം.(സ്വഛന്ദ മൃത്യു- രാമായണം ബലേയില്‍ ദശരഥന്‍റെ വേഷം അഭിനയിക്കുമ്പോള്‍ അരങ്ങത്ത് തന്നെ മരണം)