അച്ഛന്‍: മധുരമായ ഒരോര്‍മ്മ

WDWD
ജീവിച്ചിരുന്നെങ്കില്‍ അച്ഛന് ഇന്ന് 100 വയസ്സാകുമായിരുന്നു. എന്നാല്‍ എന്‍റെ മനസ്സില്‍ അച്ഛന് അത്രക്കൊന്നും വയസ്സായിട്ടുഇല്ല.ചുരുണ്ട നീളന്‍ മുടിയും സമൃദ്ധമായ താടിയും,നെറ്റിയില്‍ കുറിയും, മുഖത്ത് സദാ പ്രസാദവും,ചുണ്ടില്‍ ചെറു ചിരുമുള്ള അച്ഛനാണെന്‍റെ ഓര്‍മ്മയില്‍ എന്നും.

കലാകാരന്‍ എന്ന നിലയില്‍ അച്ഛനന്‍റെ ഏറ്റവും വലിയ ഗുണം സമര്‍പ്പണവും പൂര്‍ണ്ണതക്കുവേണ്ടിയുള്ള കഠിന തപവുമാണ്. സിദ്ധികകളെ സാധനയും ഉപാസനയും കൊണ്ട് ഉദാത്തമക്കാന്‍ അച്ഛനു കഴിഞ്ഞു. നൃത്തം പഠിപ്പിക്കുന്ന കാര്യത്തിലും അച്ഛന്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലായിരുന്നു.
WDWD


വിചാരിച്ച മട്ടില്‍ നന്നായി, തികവോടെ വരുന്നതു വരെ പരിശീലനം തുടരും. നന്നയിലെങ്കില്‍ പെട്ടെന്നു ദേഷ്യം വരും. ചില ശിഷ്യര്‍ക്ക് നല്ല തല്ല് കീട്ടിയിരുന്നതായി കേട്ടിട്ടുണ്ട്. അവരെല്ലാം മികച്ച നര്‍ത്തകരായി പിന്നീട് അറിയപ്പെടുകയും ചെയ്തു

നിഷ്കാമിയായിരുന്നു അച്ഛന്‍.നൃത്തസപര്യയിലൂടെ എന്തെങ്കിലും പ്രതിഫലമോ നേട്ടമോ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടില്ല.അന്‍പതോളം കലാകാരന്മാര്‍ പങ്കെടുത്ത രാമായണം ബാലെ അവതരിപ്പിച്ച് കിട്ടുന്ന പണം പങ്കു വെച്ച് കഴിയുമ്പോല്‍ അച്ഛന് അമ്പതോ നൂറോ കിട്ടിയാലായി .കര്‍മ്മം ചെയ്യുക -- നൃത്തം അവതരിപ്പിക്കുക- - അതു മാത്രമായിരുന്നു അച്ഛന്‍റെ ആനന്ദം.. സംതൃപ്തി.

( തമിഴ് സിനിമയായ മായാബാസാറില്‍ ഗുരു ഗോപിനാഥ് പകെടുത്ത ഭസ്മാസുരമോഹിനി നൃത്തം. ബ്ഭസ്മാസുരനായി ഗുരുഗോപിനാഥ്. ശിവനായി ഗുരു ഗോപാലകൃഷ്ണന്‍, മോഹിനിയായി ശാന്താറാവു )


WDWD
അതുകൊണ്ടാണ് മരിച്ചദിവസം തീരെ സുഖമില്ലാഞ്ഞിട്ടും രാമായണം അവതരിപ്പിക്കാന്‍ ഏറണാകുളത്തേക്ക് പോയത്.കര്‍ട്ടനുയരുമ്പോള്‍ സ്റ്റേജിനുമുന്നിലുള്ള പുരുഷാരം എന്നും അച്ഛനേ സന്തോഷിപ്പിച്ചിരുന്നു

അച്ഛന്‍റെ ചെറിയകണ്ണൂകള്‍ ഭാവസാഗരമാഉയിരുന്നു; വിരലുകള്‍ വാചാലമായിരുന്നു. ആ മുഖത്ത് വിടരുന്നതുപോലെ ഭാവദീപ്തി മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ല. അച്ഛന്‍റെ മുദ്രാപ്രകടനത്തിന്‍റെ സൌകുമാര്യവും അനായാസതയും അനന്യമായിരുന്നു.

അച്ഛന്‍റെ ശരീര ഭാഷയ്ക്കുമുണ്ടായിരുന്നു സവിശേഷതകള്‍.ഏതു വേഷത്തോടും കതാപാത്രത്തോടും അച്ഛന്‍ ശരീരികമായി പൊരുത്തപ്പെട്ടിരുന്നു.അശോകകവനിയിലെ ഹനൂമാനും രാവണസ്ദഭയിലെ ഹനൂമാനും ആകാരത്തില്‍ വ്യത്യാസമുള്ളതായി തോന്നിക്കാന്‍ ആയിരുന്നു. അതു പോലെ ഭഗവ്ദ് ഗീതയില്‍ രഥവേഗം നടിച്ച് വരുമ്പോഴും,വിശ്വരൂപം പ്രാപിക്കുമ്പോഴും അഭിനയിത്തിന്‍റെ ഈ മാത്രിക സിദ്ധി അച്ഛന്‍ അനുഭവപ്പെടുത്താറുണ്ട്.

മുന്‍ശുണ്ഠിക്ക്കാരനായിരുന്നുവെങ്കിലും അച്ഛന്‍ എന്നോട്‌ ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല.കൊച്ചുനാളില്‍ എന്‍റെ കുസൃതികളില്‍ സരസമായി പങ്കുകൊണ്ടിരുന്നു താനും. ഞാനും ചേചിയും ( വിലാസിനി ) അച്ഛനുറങ്ങുമ്പോള്‍ മുടി പിടിച്ച് പിരിച്ചു കെട്ടി വെക്കും ചിലപ്പോല്‍ ഞങ്ങളുടെ വക മുഖത്ത് മെയ്ക്കപ്പും ഇട്ടു കൊടുക്കും . അപ്പോഴെന്തേ അച്ഛന്‍ ദേഷ്യപ്പെടാതിരുന്നത് എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.


WDWD
അക്കാലത്തൊരിക്കല്‍ അച്ഛന്‍ എന്നോടു ചോദിച്ചു ‘മോളു വലുതായി കല്യാണം കഴിച്ചു അച്ഛനേയും അമ്മയേയും വിട്ടു പോവില്ലേ“ എന്ന് .എനിക്ക് സങ്കടം വന്നു. അന്നു ഞാന്‍ പറഞ്ഞു “ ഇല്ല ഞാന്‍ കൂടെത്തന്നെ താമസിക്കും “ എന്ന്എനിക്കത് പാലിക്കാന്‍ കഴിഞ്ഞു. വയസ്സുകാലത്ത് അവരോടൊപ്പം താമസിക്കാന്‍ മക്കളില്‍ എനിക്കു മാത്രമേ സാധിച്ചുള്ളൂ .

പക്ഷേ ഞാന്‍ ദൂര യാത്ര പോയപ്പോഴായിരുന്നു അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞത് . ആ സമയം കൂടെ ഉണ്ടായില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചിട്ടുണ്ട്.കൂടെ ഉണ്ടായിരുന്നെങ്കിലും മരണസമയത്ത് എനിക്ക് അച്ഛനോടൊപ്പം ഉണ്ടാവാന്‍ കഴിയുമായിരുന്നില്ല . ആഗ്രഹിച്ചതുപോലെ അരങ്ങില്‍ തന്നെ ആയിരുന്ന്അല്ലോ അന്ത്യം.നൂപുരങ്ങളോടെയും, ചമയങ്ങളോടെയും, ആടയാഭരങ്ങളോടെയും വേദിയില്‍ തന്നെ മരിക്കാന്‍ അച്ഛനു കഴിഞ്ഞത് കര്‍മ്മ ശുദ്ദ്ധി കൊണ്ടും പ്രാര്‍ഥന കൊണ്ടുമാണ്.

മൂകാംബികാ ഭക്തനായിരുന്നു അച്ഛന്‍. സകല ശ്രേയസ്സിനും കാരണം ദേവിയാണെന്ന് അടിയുറച്ച് വിശ്വസിച്ചു. മരിക്കുന്നതിനു തൊട്ടു മുന്‍പ് നവരാത്രി പൂജക്കായി മൂകാംബികയില്‍ പോയിരുന്നു. ഏന്നും വീട്ടില്‍ ഒരുമണിക്കൂര്‍ നീളുന്ന പൂജ ഉണ്ടായിരുന്നു അച്ഛന്‍റെ ദിന ചര്യയുടെ ശ്രേഷ്ഠമായ ഭാഗമായിരുന്നു അത്. വീട്ടു വളപ്പില്‍ല്‍ നട്ടു വളര്‍ത്തിയ പൂക്കളും തുളസിയും ഉപയോഗിച്ച് മാലകെട്ടിയായിരുന്നു പൂജ.

ഭക്തനായിരുന്നു വെങ്കിലും അച്ഛനൊരിക്കലും ആള്‍ദൈവളുടെ പുറകെപോയിയിരുന്നില്ല, . ഭക്തി കലാജീവിതത്തിനല്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും വിശുദ്ധി കാത്തു സൂക്ഷിക്കാന്‍ സഹായിച്ചു . അടിമുടി മാന്യമായി ആര്‍ജ്ജവത്തോടെ വിനയത്തോടെ ജീവിക്കാന്‍ അച്ഛനായി.

ഒട്ടേറെ പാവപ്പെട്ട കുട്ടികളെ അച്ഛന്‍ ഫീ‍സില്ലാതെ പഠിപ്പിച്ചു.മദ്രാസിലും തിരുവനന്തപുരത്തും എല്ലാം... വട്ടിയൂര്‍ക്കവിനു ചുറ്റും വിശ്വകലാകെന്ദ്രത്തില്‍ വന്ന് കുട്ടികള്‍ പഠിക്കാത്ത വീടുകളുണ്ടാവില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.. അച്ഛനീടാക്കിയിരുന്ന ഫീസ് ഇന്നത്തെ നൃത്താധ്യാപകരുടെ ഫീസുമായി തട്ടിച്ചു നോക്കിയാല്‍ ഒന്നുമല്ലയിരുന്നു .

തെറ്റു കണ്ടാല്‍ സ്വന്തം അഭിപ്രായം പറയുമായിരുന്നുവെങ്കിലും, മറ്റു കലാകാരന്മാരെ അംഗീകരിക്കുന്നതില്‍ അച്ഛന്ന് ഒരു മടിയുമില്ലായിരുന്നു. അതു പ്രായത്തില്‍ ചെറിയ ആളാണെങ്കില്‍ പോലും. കേരള നടനം രൂപപ്പെടുത്താന്‍ പ്രേര്രകമായത് അമേരിക്കന്‍ നര്‍ത്തകി രാഗിണീ ദേവി ആയിരുന്നു എന്ന് അച്ഛന്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്.


UNIWD
സ്വന്തം ജീവിതത്തിലൂടെ അച്ഛന്‍ ഞങ്ങള്‍ക്കു കാണിച്ചു തതന്ന വലിയൊരു മാതൃക ചിട്ടയുള്‍ല ലളിത ജീവിതമാണ്. എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിരുന്നപ്പോഴും സാധാരണക്കാരനായ കുട്ടനാട്ടുകാരനെപ്പോലെ ജീവിക്കാന്‍ അച്ഛനു കഴിഞ്ഞു.

കലയോറ്റൊപ്പം കൃഷിയും അച്ഛന്‍ നോക്കിയിരുന്നു. കൃഷിയില്‍ നല്ല കൈപ്പുണ്യം ഉണ്ടായിരുന്നു ഏന്തു നട്ടാലും പിടിക്കും; ന്നിറയെ കായ്ക്കുകയും ചെയ്യും. ഡാന്‍സ് ക്ലാസോ മറ്റു പരിപാടികളൊ ഇലീങ്കില്‍ ആചനെ കാണുക പറമ്പിലായിരിക്കും.

കൃഷിക്കാ‍ാര്യത്തില്‍ അച്ഛനും അമ്മയും തമ്മില്‍ ഒരു ഡിവിഷന്‍ ഓഫ് ലേബര്‍ ഉണ്ടായിരുന്നു.അവര്‍ താമസിച്ച എല്ലയിടത്തും പ്ശുക്കളുണ്ടായിരുന്നു. പശു കോഴി വളര്‍ത്തലും കറവയും നെല്‍കൃഷിയും എല്ലാം അമ്മയുടെ മേല്‍നൊട്ടത്തിലായിരുന്നു .

അതില്‍ അച്ഛന്‍റെ നോട്ടം നിത്യം ഒരു പുഴുങ്ങിയ മുട്ടയും ശുദ്ധമായ ഒരു ഗ്ലാസ്സ് പാലും മാത്രം. വളമുണ്ടാക്കല്‍ വളമിടല്‍ ചാരമുണ്ടാക്കല്‍ പ്രറമ്പില്‍ വാഴയും മരച്ചീനിയും മറ്റും നടല്‍ എന്നിവയെല്ലം അച്ഛന്‍റെ ഉത്തരവാദിത്തമായിരുന്നു. അച്ഛന്‍ നട്ട തെങ്ങും മാവും ജാതിയും ഗ്രാമ്പൂവുംസപ്പൊട്ടയുമെല്ലാം ഇന്നും ഞങ്ങളുടെ പറമ്പിലുണ്ട്.

ഭക്ഷണ കാര്യത്തില്‍ വലിയ നിര്‍ബന്ധമൊന്നും ഇല്ലയിരുന്നെങ്കിലും, ഊണിനു നല്ല തുണ്ടം മീന്‍ ഉണ്ടെങ്കില്‍ കുശാലായി . ഭസ്മവും ചന്ദനപ്പൊട്ടും കണ്ട് പലരുമ്ം അച്ഛന്‍ സസ്യഭുക്കാണെന്നു തെറ്റിധരിച്ചിട്ടുണ്ട്. ചില ദിവസം അമ്മ അടുക്കളക്കര്യങ്ങള്‍ ശ്ലോകത്തില്‍ കഴിക്കും അന്നുണ്ടാവുക ‘മുളകുഷ്യം’ ആയിരിക്കും. അപ്പോള്‍ അച്ഛന്‍റെ വകയുടാവുന്ന കമന്‍റ് ഞാനോര്‍ക്കുന്നു. “ ഇന്നെന്താ തങ്കമണീ മുളക് ലോഷനാനോ?”
.

WDWD
അമ്മ തങ്കമണി ( കാര്‍ത്യായനി) എല്ലാ അര്‍ഥത്തിലും വ്യാപ്തിയിലും അച്ഛന്‍റെ ‘സഹധര്‍മ്മിണി‘ ആയിരുന്നു. അച്ഛന്‍റെ നേട്ടങ്ങളുടെ പകുതി അമ്മയ്ക്ക് അവകാശപ്പെട്ടതാണ്. കേരള നടനം ഉണ്ടാക്കിയതും , വളര്‍ത്തിയതും , പരിശീലിപ്പിച്ചതും, ഇരുവരും ഒന്നിച്ചായിരുന്നു.

ഒരുരുകാലത്ത് ഗോപിനാത്തഥ് തങ്കമണി ജോഡി ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന നര്‍ത്തന ദമ്പതിമാരായിരുന്നു,.പ്രകൃതിയും പുരുഷനും പോലെ അവര്‍ പരസ്പര പൂരകങ്ങള്‍ ആരിരുന്നു - കര്‍മ്മത്തിലും ധര്‍മ്മത്തിലും.

കണക്കിലും സംഗീതത്തിലും അച്ഛന്‍ നല്ല വാസനയുണ്ടായിരുന്നു. കാര്യങ്ങള്‍ നീട്ടി വെയ്ക്കുക, അനാവശ്യമായി ചെലവാക്കുക, കടം വാങ്ങുക മറ്റുള്ളവരെ ഇകഴ്ത്തി സംസാരിക്കുക ഇതൊന്നും ഇഷ്ടമല്ലായിരുന്നു. വരവുചെലവുകളുടെയും കണക്കിന്‍റെയും കാര്യത്തില്‍ വലിയ കണിശക്കാരനായിരുന്നു. പതിവായി ഡയറി കുറിപ്പുകള്‍ സൂക്ഷിച്ചു. ഓരോ ദിവസത്തേയും ‘അണ പൈ‘ വച്ചുള്ള കണക്കുകള്‍ എഴുതി. . മരിക്കുന്നതിനു തലേന്നു വരെയുള്ള കണക്കുകള്‍ അച്ഛന്‍ എഴുതി വച്ചിരുന്നു.

വേനലവധിയായാള്‍ അച്ഛന്‍ എനിക്ക് എന്നും കണക്കിട്ടു തരുമായിരുന്നു. അതിനായി ഒരുവശം ഉപയോഗിച്ച പേപ്പറുകള്‍ തുന്നികെട്ടി അച്ഛന്‍ തന്നെ പുസ്തകങ്ങളും തയാറക്കി വെക്കുമായിരുന്നു. മലയാളം പഠിപ്പിക്കനും ഒന്നു ശ്രമിച്ചു നോക്കിയതാണ്. പക്ഷെ ഞാന്‍ സൂത്രത്തില്‍ രകഷപ്പെട്ടു കളഞ്ഞു.

എന്നെ ചില ഡാന്‍-സുകളില്‍ അച്ഛന്‍ പങ്കെടുപ്പിച്ചിരുന്നു . നല്ല തിളങ്ങുന്ന ഡ്രസ്സ് വേണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കും അപ്പോല്ള്‍ അച്ഛന്‍ കളിയാക്കി പറയും. ‘തങ്കമണീ ഇവളെ സ്റ്റേജില്‍ കയറ്റിയാല്‍ ഞാന്‍ തറവാട് വില്‍ക്കേണ്ടി വരും ‘ എന്ന്

മക്കളെല്ലവരും ഉയര്‍ന്ന നിലയില്‍ പഠിക്കണമെന്ന് അച്ഛന്‍ ആശിച്ചിരുന്നു . കഴിയുമെങ്കില്‍ എന്തെങ്കിലും സ്പെഷലിസേഷന്‍ വേണമെന്നും പറയുമായിരുന്നു. ആരേയും പക്ഷേ ഒന്നും നിര്‍ബന്ധിച്ച് പഠിപ്പിച്ചില്ല- ; നൃത്തം പോലും. അച്ഛന്‍റെ പെണ്മക്കളെല്ലാം റാങ്കുനേടിയാണ് ബിരുരുദാനന്തര പരീക്ഷ പാസായത് .

ചേച്ചി വിലാസിനി ഐ എ എസ് പരീക്ഷയില്‍ ജയിച്ചപ്പോല്‍ അച്ഛന്‍ പതിവില്‍ കൂടുത്തല്‍ ആഹ്ലാദിച്ചതുപോലെ എനിക്കു തോന്നിയിരുന്നു.മക്കളുടെ ഒരാഗ്രത്തിനും അച്ഛന്‍ എതിരു നിന്നിട്ടില്ലെ. എന്‍റെ വിവാഹകാര്യത്തില്‍ പോലും എന്‍റെ ഇഷ്ടമായിരുന്നു അച്ഛന്‍റെയും ഇഷ്ടം


WDWD
അച്ഛന്‍റെ നാമ ജപം ഞങ്ങളുടെ ജീവിതത്തിലെ നിത്യ സൌഭാഗ്യമായിരുന്നു. അതു കേള്‍ക്കുന്നതുപോലെ ഇമ്പമുള്ള മറ്റൊന്നില്ലായിരുന്നു. മൂകാംബികാ സ്തുതികളും കാളിദാസന്‍റ് ശ്യാമളാ ദണ്ഡകവും ശനീശ്വര മന്ത്രവും എല്ലാം കേള്‍ക്കുന്ന ആ ഒരു മണിക്കൂര്‍ സുഖദമായ അനുഭവമായിരുന്നു, ഞങ്ങളത് ടെയ്പ്പ് ചെത് സൂക്ഷിച്ചിട്ടുണ്ട് ...അച്ഛന്‍റെ ഓര്‍മ്മക്കായി

മനുഷ്യ ജീവിതത്തില്‍ വേണ്ടതെല്ലാം അച്ഛനു ക്ട്ടിയിട്ടുണ്ടെങ്കിലും അര്‍ഹിച്ചിരുന്ന പലതും അവസാന കാലത്ത് കിട്ടാതെ പോയി എന്നെനിക്കു തോന്നിയിട്ടുണ്ട്.പെട്ടെന്ന് ഓര്‍ക്കുന്ന ഒരു കാര്യം മരിച്ചപ്പോല്‍ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടക്കതെ പോയതാണ്‍്.

മരണാനന്തരം കൂടുതല്‍ അവഗണന ഉണ്ടായി. അച്ഛന്‍റെ കേരള നടനം യുവജനോത്സവത്തില്‍ ഉള്‍പ്പെടുത്തി.പക്ഷേ അതു പേരില്‍ മാത്രമൊതുങ്ങി. കാണിക്കുന്നത് മറ്റെന്തൊക്കെയോ ആണ് കേരള നടനത്തെ കുറിച്ച് തയ്യറാക്കിയ മാന്വല്‍ പോലും തെറ്റാണ് .ഇന്നു പഠിപ്പിക്കുന്നതും കുട്ടികള്‍ പഠിക്കുന്നതും ഗുരു ഗോപിനാഥിന്‍റെ കേരള നടനമല്ല.

ഈ തെറ്റു തിരുത്താനായാല്‍ ജന്മശതാബ്ദി വര്‍ഷത്തില്‍ അച്ഛനോടു കാട്ടുന്ന ഏറ്റവും വലിയ ആദരവായിരിക്കു അത്.