ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡ് - റയല്‍ പോരാട്ടം
വ്യാഴം, 5 മെയ് 2016 (09:47 IST)
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്‌ലറ്റികോ മാഡ്രിഡ് - റയല്‍ പോരാട്ടം. സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടാം പകുതിയില്‍ 1-0ന് തോല്പിച്ചാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയത്.
ഈ മാസം 28ന് മിലാനിലാണ് ഫൈനല്‍ പോരാട്ടം. 2014ല്‍ നടന്ന പോരാട്ടത്തിന്റെ ആവര്‍ത്തനമാണ് ഇത്തവണ ഫൈനലില്‍ നടക്കുക. ഫൈനലിലെ ആവേശകരമായ ഏറ്റുമുട്ടലില്‍ അത്‌ലറ്റികോ ദയനീയമായ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 4-1നായിരുന്നു റയല്‍ അന്ന് അത്‌ലറ്റികോയെ തോല്പിച്ചത്.
അതുകൊണ്ടുതന്നെ 28ന് നടക്കുന്ന ഫൈനലില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ റയലും പകരം വീട്ടാന്‍ അത്‌ലറ്റികോയും കളത്തിലിറങ്ങുമ്പോള്‍ ആവേശം അതിന്റെ പരകോടിയിലെത്തും. അതുകൊണ്ടു തന്നെ ആരാധകരും ഫൈനല്‍ കാണാനുള്ള ആവേശത്തിലാണ്.