കസേരയില്‍ ഇരിന്നുറങ്ങുന്ന റൂണി, തൊട്ടടുത്ത് അര്‍ധനഗ്നയായ മൂന്ന് സ്ത്രീകള്‍; ചിത്രം പ്രചരിച്ചതിനു പിന്നാലെ താരത്തിന്റെ പ്രതികരണം

ബുധന്‍, 28 ജൂലൈ 2021 (16:29 IST)
മോഡലുകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ വിവാദത്തിലായി ഇംഗ്ലണ്ട് മുന്‍ ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി. അര്‍ധ നഗ്നയായ മൂന്ന് സ്ത്രീകള്‍ക്കൊപ്പമുള്ള റൂണിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. താന്‍ അറിയാതെയാണ് ഈ ചിത്രങ്ങള്‍ പ്രചരിച്ചതെന്ന് റൂണി പറഞ്ഞു. ബ്ലാക്ക്‌മെയ്‌ലിങ്ങിനെതിരെ റൂണി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 
 
ഡെര്‍ബി കൗണ്ടി പരിശീലകനാണ് നിലവില്‍ റൂണി. ഡെര്‍ബി ക്ലബും സാല്‍ഫോര്‍ഡും തമ്മിലുള്ള സൗഹൃദമത്സരത്തിനു പിന്നാലെയാണ് റൂണിയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. നൈറ്റ് പാര്‍ട്ടിക്കിടെ എടുത്ത ചിത്രങ്ങളാണ് ഇവ. 
 
മാഞ്ചസ്റ്ററിലെ ഒരു ഹോട്ടലിലാണ് നൈറ്റ് പാര്‍ട്ടി നടന്നത്. സ്‌നാപ് ചാറ്റ് മോഡലായ ടെയ്‌ലര്‍ റയാനും സുഹൃത്തുക്കളുമാണ് ഈ പാര്‍ട്ടിയില്‍ റൂണിക്കൊപ്പം പങ്കെടുത്തത്. ടെയ്‌ലര്‍ റയാനൊപ്പം എലീസ് മെല്‍വിന്‍, ബ്രൂക് ലിന്‍ മോര്‍ഗന്‍ എന്നീ മോഡലുകളാണ് റൂണിക്കൊപ്പം ഹോട്ടല്‍ മുറിയിലുള്ളത്. സ്‌നാപ് ചാറ്റ് മോഡലുകളെ റൂണി തന്റെ മുറിയിലേക്ക് ക്ഷണിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ചൈനാവൈറ്റ് ക്ലബിലായിരുന്നു നിശാപാര്‍ട്ടി. റൂണിയെ കണ്ട മോഡലുകള്‍ വലിയ ത്രില്ലിലായിരുന്നു.
റൂണി കസേരയില്‍ ഇരിന്ന് ഉറങ്ങുന്ന സമയത്ത് ആ ചിത്രങ്ങള്‍ മോഡലുകള്‍ ഫോണില്‍ പകര്‍ത്തി. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. അര്‍ധ നഗ്നരായാണ് മോഡലുകളെ ഈ ചിത്രത്തില്‍ കാണുന്നത്. ഫോട്ടോ എടുക്കുന്ന കാര്യം റൂണി അറിഞ്ഞിരുന്നോ എന്ന് വ്യക്തമല്ല. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് റൂണി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍