ജര്‍മന്‍ ബുണ്ടസ് ലിഗ: ലെവന്‍ഡോസ്‌കിയുടെ മികവില്‍ ബയേണ്‍ മ്യൂണിക്കിന് ജയം

ശനി, 21 ജനുവരി 2017 (12:53 IST)
ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന് ജയം. ഫ്രീബര്‍ഗിനെതിരെയാണ് ബയേണ്‍ മ്യൂണിക്ക് ഇഞ്ചുറി ടൈമില്‍ ജയം സ്വന്തമാക്കിയത്. പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയാണ് മ്യൂണിക്കിനായി വിജയഗോള്‍ നേടിയത് (2-1).   
 
നാലാം മിനിട്ടില്‍ ഹാബെറെറുടെ ഗോളില്‍ ലീഡ് നേടിയ ഫ്രീബര്‍ഗിനെതിരെ ലെവന്‍ഡോസ്‌കിയുടെ മികവിലാണ് ബയേണ്‍ അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയത്. മുപ്പത്തഞ്ചാം മിനുട്ടിലാണ് ലെവന്‍ഡോസ്‌കി ബയേണിന് സമനില സമ്മാനിച്ചത്. 
 
പതിനേഴ് മത്സരങ്ങളില്‍ നാല്‍പ്പത്തിരണ്ട് പോയിന്റുള്ള ബയേണ്‍ ഒന്നാം സ്ഥാനത്താണ്. ശൈത്യകാലത്തെ ഇടവേളക്ക് ശേഷം ആരംഭിച്ച ബുണ്ടസ് ലിഗയില്‍ വിജയത്തുടക്കമിടാന്‍ സാധിച്ചത് ബയേണിന് ഈ ലീഗില്‍ മേല്‍ക്കോയ്മ നല്‍കുന്നു.

വെബ്ദുനിയ വായിക്കുക