ഗാർഡിയൻ്റെ മികച്ച താരമായി ലയണൽ മെസ്സി, റൊണാൾഡോ ആദ്യ അമ്പതിൽ പോലുമില്ല

ഞായര്‍, 29 ജനുവരി 2023 (08:58 IST)
ഇംഗ്ലീഷ് മാധ്യമമായ ദി ഗാർഡിയൻ്റെ 2022ലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ അർജൻ്റൈൻ താരം ലയണൽ മെസ്സി ഒന്നാം സ്ഥാനത്ത്. ഫ്രഞ്ച് താരമായ എംബാപ്പെ രണ്ടാമതും റയലിൻ്റെ ഫ്രഞ്ച് താരമായ ബെൻസെമ മൂന്നാം സ്ഥാനത്തുമാണ്. 206 ജഡ്ജുകൾ അടങ്ങിയ പാനലാണ് 2022ലെ മികച്ചതാരത്തെ തെരെഞ്ഞെടുത്തത്.
 
ആകെയുള്ള വോട്ടുകളിൽ 76 ശതമാനവും മെസ്സുയാണ് നേടിയത്. വെറും 13 ശതമാനം വോട്ടുകളാണ് എംബാപ്പെയ്ക്ക് ലഭിച്ചത്. ബെൻസെമയ്ക്ക് 10 ശതമാനം വോട്ടുകളും ലഭിച്ചു. ഖത്തർ ലോകകപ്പിലെ മെസ്സിയുടെ പ്രകടനമാണ് മെസ്സിയെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത്. അതേസമയം സീസണിൽ മോശം പ്രകടനം നടത്തിയ റൊണാൾഡോ 51ആം സ്ഥാനത്താണ്.
 
ആദ്യ നൂറ് താരങ്ങളുടെ പട്ടികയിൽ ബ്രസീൽ ടീമിൽ നിന്നും 14 താരങ്ങൾ ലിസ്റ്റിൽ ഇടം നേടി. 12 താരങ്ങൾ ഫ്രാൻസിൽ നിന്നും 11 താരങ്ങൾ അർജൻ്റീനയയിൽ നിന്നും 11 താരങ്ങളും പട്ടികയിലുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 43 താരങ്ങൾ ആദ്യ 100 താരങ്ങളുടെ ലിസ്റ്റിൽ ഉള്ളപ്പോൾ ലാലിഗയിൽ നിന്ന് 19 താരങ്ങളും ലിസ്റ്റിൽ ഉൾപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍