'എന്താണ് നീ നോക്കികൊണ്ടിരിക്കുന്നത്'; ഡച്ച് താരത്തോട് ചൊടിച്ച് മെസി, അര്‍ജന്റൈന്‍ നായകനെ ഇങ്ങനെ കാണുന്നത് അപൂര്‍വ്വം (വീഡിയോ പുറത്ത്)

ശനി, 10 ഡിസം‌ബര്‍ 2022 (15:51 IST)
പൊതുവെ കളിക്കളത്തില്‍ വളരെ ശാന്തനായി കാണപ്പെടുന്ന താരമാണ് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി. ഇങ്ങോട്ട് ആരെങ്കിലും പ്രകോപിപ്പിച്ചാല്‍ പോരും ഒരു ചിരി കൊണ്ട് മറുപടി കൊടുക്കുകയാണ് മെസിയുടെ പതിവ്. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മെസിയുടെ വ്യത്യസ്തമായ മുഖമാണ് ആരാധകര്‍ കണ്ടത്. പതിവിലും വിപരീതമായി എതിരാളികളെ ആക്രമിക്കാന്‍ രണ്ടും കല്‍പ്പിച്ച് നില്‍ക്കുന്ന മെസിയെയാണ് മത്സരശേഷവും കാണാന്‍ കഴിഞ്ഞത്. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
നെതര്‍ലന്‍ഡ്‌സ് - അര്‍ജന്റീന മത്സരം പലപ്പോഴും കയ്യാങ്കളിയുടെ വക്ക് വരെ എത്തിയിരുന്നു. മത്സരശേഷവും താരങ്ങള്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കിച്ചു. മത്സരശേഷം അര്‍ജന്റൈന്‍ പ്രാദേശിക മാധ്യമത്തോട് മെസി സംസാരിച്ചുകൊണ്ടിരിക്കെ ഡച്ച് താരത്തോട് കുപിതനായ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

No amigo imaginate que te hable así Messi, desinstalo de la vida pic.twitter.com/Qv7iraCf22

— Nickos (@zNickos) December 9, 2022
അര്‍ജന്റൈന്‍ മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ചുകൊണ്ടിരിക്കെ ഡച്ച് താരം വൂട്ട് വെഗോര്‍സ്റ്റ് മെസിയെ നോക്കി നിന്ന് പ്രകോപിപ്പിക്കുന്ന തരത്തില്‍ ചില ആംഗ്യങ്ങള്‍ കാണിച്ചു. ഡച്ച് താരം തന്നെ തുറിച്ചു നോക്കുന്നത് മെസിക്ക് അത്ര രസിച്ചില്ല. ഉടനെ തന്നെ മെസി പ്രതികരിച്ചു. ' നീ എന്താണ് വിഡ്ഢികളെ പോലെ ഇങ്ങോട്ട് നോക്കി നില്‍ക്കുന്നത്. എങ്ങോട്ടെങ്കിലും മാറി നില്‍ക്കൂ' എന്നാണ് മെസി മൈക്കിലൂടെ തന്നെ വിളിച്ചു പറഞ്ഞത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍