ക്രിസ്‌റ്റിയാനോ ലോക ഫുട്‌ബോളറായപ്പോള്‍; മെസിയെ രണ്ടു കഷണമാക്കി - പൊലീസ് അന്വേഷണം ആരംഭിച്ചു

ബുധന്‍, 11 ജനുവരി 2017 (13:57 IST)
ഫിഫയുടെ ലോകഫുട്ബോളർക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസിയുടെ പ്രതിമയ്‌ക്ക് നേരെ ആക്രമണം. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ സ്ഥാപിച്ചിരുന്ന മെസിയുടെ വെങ്കല പ്രതിമയാണ് ഭാഗികമായി തകർക്കപ്പെട്ടത്.

ഇക്കഴിഞ്ഞ ജൂണില്‍ അനാച്ഛാദനം ചെയ്‌ത പ്രതിമ ഭാഗികമായി തകര്‍ക്കപ്പെട്ട അവസ്ഥയിലാണ്. അക്രമികളെ കണ്ടെത്താനോ അക്രമത്തിന് കാരണം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.  പ്രതിമ എത്രയും വേഗം പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി മെസി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ തലസ്ഥാനത്ത് പ്രതിമ സ്ഥാപിച്ചത്. അതേസമയം, ഫിഫയുടെ ലോക ഫുട്ബോളർക്കുള്ള പുരസ്‌കാരം മെസിയുടെ എതിരാളിയായ ക്രിസ്‌റ്റിയാനോ റൊണാൾഡോ സ്വന്തമാക്കിയതിനു പിന്നാലെയാണ് പ്രതിമ തകര്‍ക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.

വെബ്ദുനിയ വായിക്കുക