ബ്ലാസ്‌റ്റേഴ്‌സ് തോറ്റോടുന്നു; പൂനെയുടെ ജയം 3/2ന്, കൊമ്പന്‍‌മാര്‍ അ​വ​സാ​ന​ ​സ്ഥാ​ന​ത്ത്

ബുധന്‍, 28 ഒക്‌ടോബര്‍ 2015 (10:19 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും തോല്‍വി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പൂനെയാണ് കൊമ്പന്മാരെ വീഴ്‌ത്തിയത്. മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു ഗോളുകളും നേടിയത് മുഹമ്മദ് റാഫിയായിരുന്നു. പൂനെ എഫ് സിക്കുവേണ്ടി നൈജീരിയന്‍ താരം ഉചെ രണ്ടു ഗോള്‍ നേടി. എഴുപത്തിയൊന്നാം മിനിട്ടില്‍ തുന്‍ജെ സാന്‍ലി നേടിയ ഗോളാണ് പൂനെയ്‌ക്ക് വിജയമൊരുക്കിയത്. ​ഈ​ ​തോൽ​വി​ ​ബ്ളാ​സ്റ്റേ​ഴ്സി​ന്റെ​ ​സെ​മി​ ​പ്ര​തീ​ക്ഷ​കൾ​ക്കു​മേ​ലും​ ​ക​രി​നി​ഴൽ​ ​വീ​ഴ്ത്തി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ബ്ലാസ്റ്റേഴ്‌സ് പൂനെയിലെ ഛത്രപതി ശിവജി സ്പോര്‍ട്സ് കോംപ്ലക്‌സില്‍ ഏറ്റുവാങ്ങിയത്. ബ്ളാ​സ്റ്റേ​ഴ്സി​ന് ​സീ​സ​ണിൽ​ ​തു​ടർ​ച്ച​യാ​യ​ ​നാ​ലാ​മ​ത്തെ​ ​തോൽ​വിയാണ്.​ ​ആ​റ് ​ക​ളി​ക​ളിൽ​ ​നി​ന്ന് ​നാ​ല് ​പോ​യി​ന്റ് ​മാ​ത്ര​മു​ള്ള​ ​ബ്ളാ​സ്റ്റേ​ഴ്സ് ​പോ​യി​ന്റ് ​ടേ​ബി​ളിൽ​ ​അ​വ​സാ​ന​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ക​യാ​ണ്.​  

മ​റു​വ​ശ​ത്ത് ​പൂ​നെ​ ​ജ​യ​ത്തോ​ടെ​ ​ഗോ​വ​യെ​ ​മ​റി​ക​ട​ന്ന് ​ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി.​ ​ആ​റ് ​മ​ത്സ​ര​ങ്ങ​ളിൽ​ ​നി​ന്ന് ​അ​വർ​ക്കി​പ്പോൾ​ 12​ ​പോ​യി​ന്റാ​യി.​ ​ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള​ ​ഗോ​വ​യ്ക്ക് 6​ ​മ​ത്സ​ര​ങ്ങ​ളിൽ​ ​നി​ന്ന് 10​ ​പോ​യി​ന്റാ​ണ് ​ഉ​ള്ള​ത്.

വെബ്ദുനിയ വായിക്കുക